LiveTV

Live

National

മകളുടെ കയ്യിലിരുന്ന തോക്കില്‍ നിന്ന് വെടിപ്പൊട്ടി അമ്മയ്ക്ക് ഗുരുതര പരിക്ക്

പൂന്തോട്ടത്തില്‍ നിന്ന് ലഭിച്ച തോക്ക് കളിപ്പാട്ടമെന്ന് കരുതി അമ്മ തന്നെയാണ് മകള്‍ക്ക് കളിക്കാന്‍ കൊടുത്തത്

മകളുടെ കയ്യിലിരുന്ന തോക്കില്‍ നിന്ന് വെടിപ്പൊട്ടി അമ്മയ്ക്ക് ഗുരുതര പരിക്ക്

കളിപ്പാട്ടമാണെന്ന് കരുതി കളിക്കുന്നതിനിടെ തോക്കുകൊണ്ട് മകള്‍ അമ്മയെ വെടിവെച്ചു. കളിപ്പാട്ടമെന്ന് കരുതി അമ്മ തന്നെയാണ് മകള്‍ക്ക് തോക്ക് നല്‍കിയത്. പശ്ചിമബംഗാളിലെ ഹൂഗ്ലിയിലാണ് സംഭവം.

അരംബാഗിലെ ഖനാകുല്‍ സ്വദേശിയായ കാകോലി ജന എന്ന വീട്ടമ്മക്കാണ് വീടിനു പുറത്തുള്ള പൂന്തോട്ടത്തില്‍ നിന്നും തോക്ക് ലഭിച്ചത്. കളിപ്പാട്ടമാണെന്ന് കരുതി ഈ തോക്ക് മകള്‍ക്ക് കളിക്കാന്‍ നല്‍കുകയായിരുന്നു. മകള്‍ തോക്ക് വെച്ച് കളിക്കുന്നതിനിടെ തോക്കില്‍ നിന്ന് വെടിപ്പൊട്ടി അമ്മയുടെ പിന്‍ഭാഗത്ത് പതിക്കുകയായിരുന്നു. അമ്മയെ ഉടന്‍ അരംബാഗിലെ ആശുപത്രിയില്‍ എത്തിച്ചു. യുവതിയുടെ നില ഗുരുതരമാണെന്നാണ് പൊലീസ് പറയുന്നത്.

പൂന്തോട്ടത്തില്‍ തോക്ക് എങ്ങനെ വന്നു എന്നതിനെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കളിപ്പാട്ടത്തില്‍ നിന്നും വെടിയേറ്റ് അമ്മക്ക് പരിക്കുപറ്റിയ ആഘാതത്തിലാണ് കുട്ടിയെന്നും, അതുകൊണ്ട് കുട്ടിയെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് പറയുന്നു.