LiveTV

Live

National

തര്‍ക്കത്തിനിടെ സ്ത്രീയുടെ നെഞ്ചില്‍ തൊഴിച്ച് ടിആര്‍എസ് നേതാവ്

തര്‍ക്കത്തിനിടെ സ്ത്രീയുടെ നെഞ്ചില്‍ തൊഴിച്ച് ടിആര്‍എസ് നേതാവ്
Summary
സ്ത്രീ സുരക്ഷയ്ക്കായി വാദിക്കുന്നവര്‍ തന്നെ സ്ത്രീകളുടെ നെഞ്ചില്‍ ചവിട്ടിയാലോ ?

സ്ത്രീ സുരക്ഷയ്ക്കായി വാദിക്കുന്നവര്‍ തന്നെ സ്ത്രീകളുടെ നെഞ്ചില്‍ ചവിട്ടിയാലോ ? ഇതുപോലൊരു സംഭവമുണ്ടായിരിക്കുകയാണ് തെലങ്കാനയില്‍.

നിസാമാബാദ് ജില്ലയില്‍ ഒരു പ്രാദേശിക വിഷയത്തിലുണ്ടായ വാക്കുതര്‍ക്കത്തിനിടെയാണ് ഭരണകക്ഷി കൂടിയായ ടിആര്‍എസിന്‍റെ ഒരു നേതാവ് സ്ത്രീയെ നെഞ്ചില്‍ തൊഴിച്ച് വീഴ്‍ത്തിയത്. തദ്ദേശ സ്വയംഭരണ ഘടകമായ ധര്‍പള്ളി മണ്ഡല്‍ പ്രസിഡന്‍റ് ഐ ഗോപിയാണ് സ്ത്രീയെ തൊഴിച്ചുവീഴ്‍ത്തിയത്. ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതര്‍ക്കത്തിനിടെ സ്ത്രീ ഗോപിയെ ചെരുപ്പ് ഉപയോഗിച്ച് അടിക്കുന്നതിന്‍റെയും ഇതേത്തുടര്‍ന്ന് ഗോപി സ്ത്രീയെ നെഞ്ചില്‍ തൊഴിച്ചുവീഴ്‍ത്തുന്നതിന്‍റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സ്ത്രീയുടെ നെഞ്ചില്‍ തൊഴിച്ചതിന് പിന്നാലെ ഇവരുടെ ഒരു ബന്ധു ഗോപിയെ തള്ളിവീഴ്‍ത്തുന്നതും വീഡിയോയിലുണ്ട്. സംഭവത്തില്‍ ഗോപിക്കെതിരെ 354, 323, 506 വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു. സ്ത്രീയും ചില ബന്ധുക്കളും ചേര്‍ന്ന് തന്‍റെ വസ്തുവില്‍ അതിക്രമിച്ചു കയറിയെന്നും നാശനഷ്ടമുണ്ടാക്കിയെന്നും ആരോപിച്ച് സ്ത്രീക്കെതിരെ ഗോപിയും പരാതി നല്‍കിയിട്ടുണ്ട്.