LiveTV

Live

National

ഡല്‍ഹി സമരത്തില്‍ ഇടപെടണമെന്ന് പ്രധാനമന്ത്രിയോട് നാല് മുഖ്യമന്ത്രിമാര്‍ ആവശ്യപ്പെട്ടു

ഡല്‍ഹി സമരത്തില്‍ ഇടപെടണമെന്ന് പ്രധാനമന്ത്രിയോട് നാല് മുഖ്യമന്ത്രിമാര്‍ ആവശ്യപ്പെട്ടു
Summary
ഇന്നലെ മുഖ്യമന്ത്രിമാരായ മമതാ ബാനര്‍ജി, പിണറായി വിജയന്‍, എച്ച് ഡി കുമാരസ്വാമി, ചന്ദ്രശേഖറാവു എന്നിവര്‍ കെജ്രിവാളിന്റെ വസതിയില്‍ എത്തി സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ്

ഡല്‍ഹിയില്‍ ഐഎഎസ് ഉദോഗസ്ഥര്‍ നടത്തുന്ന സമരത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് നാല് മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രിയെ നേരില്‍കണ്ട് ആവശ്യപ്പെട്ടു. മമതാബാനര്‍ജി, പിണറായി വിജയന്‍ അടക്കമുള്ള നാല് മുഖ്യമന്തിമാരാണ് നീതി ആയോഗിന്റെ യോഗത്തിനിടെ പ്രധാനമന്ത്രിയുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തിയത്. അതേസമയം പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ആംആദ്മി പാര്‍ട്ടി നടത്തുന്ന മാര്‍ച്ചിന് അനുമതി നല്‍കിയിട്ടില്ലെന്ന് ഡല്‍ഹി പോലീസ് വ്യക്തമാക്കി.

ഇന്നലെ മുഖ്യമന്ത്രിമാരായ മമതാ ബാനര്‍ജി, പിണറായി വിജയന്‍, എച്ച് ഡി കുമാരസ്വാമി, ചന്ദ്രശേഖറാവു എന്നിവര്‍ കെജ്രിവാളിന്റെ വസതിയില്‍ എത്തി സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നീതി ആയോഗിന്റെ യോഗത്തിനിടെ ഇവര്‍ നാല് പേരും പ്രധാനമന്ത്രിയെ പ്രത്യേകം കണ്ടത്. ഡല്‍ഹിയിലെ സര്‍ക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ അടിയന്തരമായി ഇടപെട്ട് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടതായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അറിയിച്ചു.

ഡല്‍ഹിയില്‍ നടക്കുന്നത് ഭരണഘടനാ പ്രശ്‌നമാണെന്നും ഒരുതരത്തിലും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇന്നലെ തന്നെ മുഖ്യമന്ത്രിമാര്‍ നിലപാട് അറിയിച്ചിരുന്നു. അതേ സമയം ഇന്ന് ആംആദ്മി പാര്‍ട്ടി പ്രധാനമന്ത്രിയുടെ വസതിയിലേക്ക് നടത്തുന്ന മാര്‍ച്ചിന് അനുമതി നല്‍കിയിട്ടില്ലെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു. പ്രധാനമന്ത്രിയുടെ വസതി സ്ഥിതി ചെയ്യുന്ന പ്രദേശം അതീവ സുരക്ഷമേഖലയാണെന്നും പോലീസ് വ്യക്തമാക്കി.

ലെഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫീസിലെ സമരം ഏഴാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ നിരാഹാരസമരം നടത്തുന്ന മന്ത്രിമാരുടെ ആരോഗ്യസ്ഥിതി വഷളായി.