LiveTV

Live

National

കന്നുകാലി മോഷണം ആരോപിച്ച് മുസ്‍ലിംകളെ തല്ലിക്കൊന്ന കേസിലെ പ്രതികളുടെ കോടതി ചെലവ് വഹിക്കുമെന്ന് ബിജെപി എംപി

കന്നുകാലി മോഷണം ആരോപിച്ച് മുസ്‍ലിംകളെ തല്ലിക്കൊന്ന കേസിലെ പ്രതികളുടെ കോടതി ചെലവ് വഹിക്കുമെന്ന് ബിജെപി എംപി
Summary
കന്നുകാലി മോഷണം ആരോപിച്ച് മുസ്‌ലിം യുവാക്കളെ തല്ലിക്കൊന്ന കേസില്‍ അറസ്റ്റിലായവരെ പിന്തുണച്ച് ബിജെപി എംപി.

കന്നുകാലി മോഷണം ആരോപിച്ച് മുസ്‌ലിം യുവാക്കളെ തല്ലിക്കൊന്ന കേസില്‍ അറസ്റ്റിലായവരെ പിന്തുണച്ച് ബിജെപി എംപി. കോടതിയില്‍ കേസ് നടത്താനുള്ള ചെലവ് മുഴുവന്‍ വഹിക്കുമെന്ന് എംപി പറഞ്ഞു. ജാര്‍ഖണ്ഡില്‍ നിന്നുള്ള ബിജെപി എംപി നിഷികാന്ത് ദുബെയാണ് വിവാദ പ്രസ്താവന നടത്തിയത്.

പ്രതിപക്ഷ പാര്‍ട്ടികളുടെ സമ്മര്‍ദ്ദം മൂലമാണ് ആദിവാസികളെ പൊലീസ് അറസ്റ്റ് ചെയ്തതെന്നും വിഷയത്തില്‍ സിബിഐ അന്വേഷണം വേണമെന്നും എംപി ആവശ്യപ്പെട്ടു. നൂറുകണക്കിന് ആളുകളുടെ സാന്നിധ്യത്തില്‍ നടന്ന സംഭവത്തില്‍ എങ്ങനെയാണ് പൊലീസ് കൊലയാളികളെ തിരിച്ചറിഞ്ഞതെന്നാണ് എംപിയുടെ ചോദ്യം. കീഴ്‌ക്കോടതി മുതല്‍ സുപ്രീംകോടതി വരെ പോകേണ്ടി വന്നാലും അറസ്റ്റിലായവരെ മോചിപ്പിക്കുമെന്ന് എംപി പറഞ്ഞു.

ജാര്‍ഖണ്ഡിലെ ബങ്കതിയിലാണ് കന്നുകാലികളെ മോഷ്ടിച്ചെന്നാരോപിച്ച് രണ്ട് മുസ്‍ലിം യുവാക്കളെ മര്‍ദ്ദിച്ചുകൊന്നത്. ഗ്രാമത്തില്‍ നിന്ന് കാണാതായ പോത്തുകളെ യുവാക്കളില്‍ നിന്ന് കണ്ടെത്തിയെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. സംഭവസ്ഥലത്ത് വെച്ച് തന്നെ ഇരുവരും കൊല്ലപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.