LiveTV

Live

National

താക്കറെയുടെ ജന്മദിനത്തില്‍ മഹാരാഷ്ട്രയില്‍ പെട്രോളിന് 9 രൂപയുടെ കുറവ് !

താക്കറെയുടെ ജന്മദിനത്തില്‍ മഹാരാഷ്ട്രയില്‍ പെട്രോളിന് 9 രൂപയുടെ കുറവ് !
Summary
വിവിധ പമ്പുകളില്‍ ലിറ്ററിന് നാലു രൂപ മുതല്‍ ഒമ്പത് രൂപ വരെ കുറവിലാണ് പെട്രോള്‍ വിതരണം ചെയ്തത്.

മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെയുടെ ജന്മദിനവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയില്‍ പെട്രോള്‍ വിലയില്‍ വന്‍ കുറവ്. സംസ്ഥാനത്തെ തെരഞ്ഞെടുത്ത പമ്പുകള്‍ വഴിയാണ് കുറഞ്ഞ വിലക്ക് പെട്രോള്‍ വിതരണം ചെയ്തത്. വിവിധ പമ്പുകളില്‍ ലിറ്ററിന് നാലു രൂപ മുതല്‍ ഒമ്പത് രൂപ വരെ കുറവിലാണ് പെട്രോള്‍ വിതരണം ചെയ്തത്.

വ്യാഴാഴ്ച​ മഹാരാഷ്ട്ര നവനിർമാണ സേനയുടെ പ്രസിഡന്റ്​ രാജ്​ താക്കറെയുടെ 50ാം പിറന്നാളായിരുന്നു. പിറന്നാൾ പ്രമാണിച്ച്​ കുറഞ്ഞ വിലയിൽ പെട്രോൾ നൽകുമെന്ന്​ എംഎൻഎസ് ട്വീറ്റ്​ ചെയ്തതോടെ അതിരാവിലെ തന്നെ പമ്പുകളിൽ നീണ്ട ക്യൂവായിരുന്നു. പമ്പുകളിൽ നിന്ന്​ കുറഞ്ഞ വിലയിൽ പെട്രോൾ ലഭിച്ചതോടെ പലരും ഫുൾ ടാങ്ക്​ ഇന്ധനമടിച്ചാണ്​ മടങ്ങിയത്​.

രാജ്യത്ത്​ വർധിച്ചുവരുന്ന പെട്രോൾ വില വർധനവിൽ പ്രതിഷേധിച്ച്​ കൂടിയാണ്​ താക്കറെയുടെ പിറന്നാൾ ദിനത്തിൽ പെട്രോൾ വില കുറച്ചതെന്നും എംഎൻഎസ് വ്യക്തമാക്കി. ​പെട്രോൾ വില വർധനവിൽ മോദിയേയും അമിത്​ ഷായേയും പരിഹസിക്കുന്ന കാർട്ടൂണും രാജ്​ താക്കറെ പോസ്റ്റ്​ ചെയ്തിട്ടുണ്ട്​.