LiveTV

Live

National

താജ്മഹലിന്റെ പേര് രാം മഹലെന്നോ, കൃഷ്ണ മഹലെന്നോ ആയി മാറ്റണമെന്ന് ബിജെപി എംഎല്‍എ

 താജ്മഹലിന്റെ പേര് രാം മഹലെന്നോ, കൃഷ്ണ മഹലെന്നോ ആയി മാറ്റണമെന്ന് ബിജെപി എംഎല്‍എ
Summary
അല്ലെങ്കില്‍ രാഷ്ട്രഭക്ത് മഹലെന്നോ ആക്കി മാറ്റണമെന്നാണ് സുരേന്ദ്ര സിംഗിന്റെ ആവശ്യം

ലോകാത്ഭുതങ്ങളിലൊന്നായി ചരിത്രത്തില്‍ ഇടംപിടിച്ചിട്ടുള്ള താജ്മഹലിന്റെ പേര് മാറ്റണമെന്ന് ബിജെപി എംഎല്‍എ സുരേന്ദ്ര സിംഗ്.താജ് മഹലിന്റെ പേര് രാം മഹലെന്നോ കൃഷ്ണ മഹലെന്നോ അല്ലെങ്കില്‍ രാഷ്ട്രഭക്ത് മഹലെന്നോ ആക്കി മാറ്റണമെന്നാണ് സുരേന്ദ്ര സിംഗിന്റെ ആവശ്യം. ഉത്തര്‍പ്രദേശിലെ ബാലിയയില്‍ നിന്നുള്ള എംഎല്‍എയാണ് സുരേന്ദ്ര.

 താജ്മഹലിന്റെ പേര് രാം മഹലെന്നോ, കൃഷ്ണ മഹലെന്നോ ആയി മാറ്റണമെന്ന് ബിജെപി എംഎല്‍എ

മുസ്ലിം ഭരണാധികാരികള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച റോഡുകളുടെയും സ്മാരകങ്ങളുടെയും പേര് മാറ്റണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൊല്‍ക്കൊത്തയിലെ വിക്ടോറിയ മെമ്മോറയലിന്റെ പേര് ജാനകി പാലസ് എന്നാക്കണം. സ്മാരകങ്ങള്‍ നിര്‍മ്മിച്ചത് മുസ്ലിം ഭരണാധികാരികള്‍ ആണെങ്കിലും ഇന്ത്യയിലെ വസ്തുക്കള്‍ ആണ് അതിന് ഉപയോഗിച്ചത്. മുന്‍പും ഇത്തരം പ്രസ്താനവകളിലൂടെ സുരേന്ദ്ര സിംഗ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാരെക്കാള്‍ ഭേദമാണ് അഭിസാരികകള്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു വിവാദപ്രസ്താവന. പൊതുജനങ്ങളോട് ഉദ്യോഗസ്ഥന്മാര്‍ കൈക്കൂലി ആവശ്യപ്പെടുന്ന പശ്ചാത്തലത്തിലായിരുന്നു ഇത്.