LiveTV

Live

National

പ്ലാസ്റ്റിക് കുപ്പികള്‍ ഈ മെഷീനില്‍ നിക്ഷേപിക്കൂ, അക്കൌണ്ടില്‍ 5 രൂപ ക്രഡിറ്റാകും; കിടിലന്‍ പദ്ധതിയുമായി റെയില്‍വെ

പ്ലാസ്റ്റിക് കുപ്പികള്‍ ഈ മെഷീനില്‍ നിക്ഷേപിക്കൂ, അക്കൌണ്ടില്‍ 5 രൂപ ക്രഡിറ്റാകും; കിടിലന്‍ പദ്ധതിയുമായി റെയില്‍വെ
Summary
രാജ്യം മുഴുവൻ പദ്ധതി വ്യാപിപ്പിക്കാനാണു റെയിൽവേയുടെ ലക്ഷ്യം

റെയില്‍വെ സ്റ്റേഷനുകള്‍ പ്ലാസ്റ്റിക് വിമുക്തമാക്കാന്‍ കിടിലന്‍ പദ്ധതിയുമായി ഇന്ത്യന്‍ റെറയില്‍വെ. പ്ലാസ്റ്റിക് കുപ്പികളെ പൊടിക്കുന്ന ക്രഷര്‍ മെഷീനുകള്‍ റെയില്‍വെ സ്റ്റേഷനുകളില്‍ സ്ഥാപിച്ചാണ് പ്ലാസ്റ്റികിനെ തൂത്തെറിയുന്നത്. പദ്ധതിയുടെ ആദ്യ ഘട്ടമായി ഗുജറാത്തിലെ വഡോദരയിൽ ബുധനാഴ്ച മെഷീൻ സ്ഥാപിച്ചു. നാലര ലക്ഷം രൂപ വില വരുന്ന മെഷീനിൽ ഓരോ തവണ പ്ലാസ്റ്റിക് കുപ്പി നിക്ഷേപിക്കുമ്പോഴും ഇ വാലറ്റ് ആയ പേടിഎമ്മുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പറിലേക്കു അഞ്ച് രൂപ ക്യാഷ്ബാക്കും ലഭിക്കും. രാജ്യം മുഴുവൻ പദ്ധതി വ്യാപിപ്പിക്കാനാണു റെയിൽവേയുടെ ലക്ഷ്യം. ബെംഗളൂരുവിലും പദ്ധതി നടപ്പാക്കിലാക്കിയിട്ടുണ്ട്. യശ്വന്ത്പൂര്‍ കന്റോണ്‍മെന്റ്,കൃഷ്ണരാജാപുരം സ്റ്റേഷനുകളിലും മെഷീന്‍ സ്ഥാപിച്ചിട്ടുണ്ട്.

പ്ലാസ്റ്റിക് കുപ്പികള്‍ ഈ മെഷീനില്‍ നിക്ഷേപിക്കൂ, അക്കൌണ്ടില്‍ 5 രൂപ ക്രഡിറ്റാകും; കിടിലന്‍ പദ്ധതിയുമായി റെയില്‍വെ

പ്ലാസ്റ്റിക് ബോട്ടിലുകളെ ചെറിയ കഷ്ണങ്ങളാക്കി മാറ്റി നിർമാർജനത്തിന് അനുയോജ്യമാക്കുകയാണു മെഷീൻ ചെയ്യുന്നത്. രാജ്യം നേരിടുന്ന വെല്ലുവിളികളിലൊന്നാണു പ്ലാസ്റ്റിക് മാലിന്യം. ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും പാകം ചെയ്ത ഭക്ഷണം പൊതിയാനും വിതരണം ചെയ്യാനുമായി പരിസ്ഥിതി സൗഹൃദ വസ്തുക്കൾ ഉപയോഗിക്കാനാണ് റെയിൽവേയുടെ തീരുമാനം. ഇതേക്കുറിച്ച് കേന്ദ്ര റെയിൽ മന്ത്രി പീയൂഷ് ഗോയൽ ട്വീറ്റ് ചെയ്തിരുന്നു.