LiveTV

Live

National

അധ്യാപക നിയമനത്തിന് പിഎച്ച്ഡി നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍; നെറ്റ് പരീക്ഷ അപ്രസക്തമാകും

അധ്യാപക നിയമനത്തിന് പിഎച്ച്ഡി നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍; നെറ്റ് പരീക്ഷ അപ്രസക്തമാകും
Summary
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക നിയമനത്തിന് പിഎച്ച്ഡി നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. അക്കാദമിക് ജേണലുകളിലെ പ്രബന്ധങ്ങള്‍..

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക നിയമനത്തിന് പിഎച്ച്ഡി നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. അക്കാദമിക് ജേണലുകളിലെ പ്രബന്ധങ്ങള്‍ സ്ഥാനക്കയറ്റത്തിന് മാനദണ്ഡമാകില്ല. അധ്യാപക നിയമനത്തിനുള്‍പ്പടെയുള്ള നെറ്റ് പരീക്ഷ ഇതോടെ അപ്രസക്തമാകും.

അധ്യാപകരുടെ പ്രകടനം അളക്കുന്നതിനായി നിലവിലുള്ള അക്കാദമിക്ക് പെര്‍ഫോമന്‍സ് ഇന്‍ഡക്സ് ഒഴിവാക്കി ടീച്ചര്‍സ് ഇവാല്യേൂഷന്‍ ഗ്രേഡിംഗ് എന്ന സമ്പ്രദായം 2021 മുതല്‍ കൊണ്ട് വരാനാണ് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്. അക്കാദമിക്ക് ജേണലുകളിലെ പ്രബന്ധങ്ങള്‍ സ്ഥാനക്കയറ്റത്തിന് ഇനി മുതല്‍ മാനദണ്ഡമാകില്ല. അധ്യാപകരുടെ നിയമനത്തിനും സ്ഥാനക്കയറ്റത്തിനും പിഎച്ച്ഡി നിര്‍ബന്ധമാകും. ഇതോടെ അധ്യാപക നിയമനത്തിനും റിസര്‍ച്ച് ഫെലോഷിപ്പിനുമുള്ള നെറ്റ് പരീക്ഷയുടെ പ്രസക്തി കുറയും.

എന്നാല്‍ ഫെല്ലോഷിപ്പ് പ്രോഗാമിന് അഡ്മിഷന്‍ ലഭിക്കുന്നതിനായി നെറ്റ് നിലനിര്‍ത്തുമെന്നും മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. അധ്യാപക നിയമനത്തില്‍ ലോകത്ത് ആദ്യ അഞ്ഞൂറിലുള്ള സ്ഥാപനങ്ങളില്‍ നിന്ന് ബിരുദം സ്വന്തമാക്കിയവര്‍ക്കാണ് മുന്‍ഗണന. കായിക അധ്യാപകരുടെയും ഡയറക്ടര്‍മാരുടെയും നിയമനത്തില്‍ ഒളിംപിക്സുള്‍പ്പടെയുള്ള അന്തര്‍ദേശീയ മത്സരങ്ങളില്‍ മെഡല്‍ നേടിയവര്‍ക്ക് പരിഗണനയുണ്ടാകും.