LiveTV

Live

National

പെരുന്നാളിന് വീട്ടില്‍ വരാമെന്ന് വാക്ക് തന്നതല്ലേ പപ്പാ... എന്നിട്ടിപ്പോ... പൊട്ടിക്കരഞ്ഞ് കശ്മീരില്‍ കൊല്ലപ്പെട്ട പൊലീസുകാരന്‍റെ മകന്‍

പെരുന്നാളിന് വീട്ടില്‍ വരാമെന്ന് വാക്ക് തന്നതല്ലേ പപ്പാ... എന്നിട്ടിപ്പോ... പൊട്ടിക്കരഞ്ഞ് കശ്മീരില്‍ കൊല്ലപ്പെട്ട പൊലീസുകാരന്‍റെ മകന്‍
Summary
പെരുന്നാള്‍ വേഗമാകാന്‍ കാത്തിരിക്കുകയായിരുന്നു ആ 13 കാരന്‍. പപ്പയോടൊപ്പം പെരുന്നാള്‍ ആഘോഷിക്കാനായിരുന്നു ആ കാത്തിരിപ്പ്

പെരുന്നാള്‍ വേഗമാകാന്‍ കാത്തിരിക്കുകയായിരുന്നു അവന്‍. പപ്പയോടൊപ്പം പെരുന്നാള്‍ ആഘോഷിക്കാനായിരുന്നു ആ കാത്തിരിപ്പ്. സമ്മാനങ്ങളുമായി വരുന്ന പപ്പയെ കാത്തിരുന്ന അവന്‍റെ മുന്നിലേക്ക് ചേതനയറ്റ പിതാവിന്‍റെ ശരീരമാണ് എത്തിയത്. കഴിഞ്ഞദിവസം ദക്ഷിണ കശ്മീരിലെ പുല്‍വാമയില്‍ ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഗുലാം ഹസന്‍ വാഗയ് എന്ന പൊലീസ് കോണ്‍സ്റ്റബിളിന്‍റെ ജീവനറ്റ ശരീരം ഒരുനോക്ക് കണ്ട് അവന്‍ ചോദിച്ചു, '' എന്തിനാണ് പപ്പ എന്നെ പറ്റിച്ചത് ? ഞങ്ങളെ ഒറ്റയ്ക്കാക്കിയിട്ട് എന്തിനാണ് പോയത് ? പെരുന്നാളിന് വീട്ടില്‍ വരാമെന്ന് വാക്ക് തന്നതല്ലായിരുന്നോ ? ദേ... കഴുത്ത് മുറിഞ്ഞിട്ടുണ്ട്, ഞാന്‍ തടവി തരാം'' - സംസ്കാര ചടങ്ങിനിടെ വാഗയ്‍യുടെ മകന്‍ പൊട്ടിക്കരഞ്ഞ് കൊണ്ട് പറയുന്ന വാക്കുകളാണിത്. നെഞ്ചിലൊരു നീറ്റലോടെ മാത്രമെ അവന്‍റെ വാക്കുകളെ കേള്‍ക്കാന്‍ കഴിയൂ...

പെരുന്നാളിന് വീട്ടില്‍ വരാമെന്ന് വാക്ക് തന്നതല്ലേ പപ്പാ... എന്നിട്ടിപ്പോ... പൊട്ടിക്കരഞ്ഞ് കശ്മീരില്‍ കൊല്ലപ്പെട്ട പൊലീസുകാരന്‍റെ മകന്‍

റാഫിയബാദിലെ ബാരമുല്ല സ്വദേശിയായ ഗുലാം ഹസന്‍ വാഗയ്‍ക്ക് ഭാര്യയും മൂന്നു മക്കളുമുണ്ട്. 22, 19, 13 പ്രായക്കാരായ മൂന്നു മക്കള്‍. ഇവരെല്ലാവരും വാഗയ്‍യുടെ വരവിനായി കാത്തിരിക്കുകയായിരുന്നു. വാഗയ്‍യെ പോലെ പെരുന്നാളിന് വീട്ടില്‍ പോകാന്‍ എല്ലാമൊരുക്കി വച്ചിരുന്ന ഗുലാം റസൂല്‍ ലോണ്‍ എന്ന മറ്റൊരു പൊലീസുകാരനും ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ''കഴിഞ്ഞ ദിവസം വൈകീട്ട് അദ്ദേഹം എന്നെ വിളിച്ചിരുന്നു. കുട്ടികളെ തയാറാക്കി നിര്‍ത്തണമെന്നും ഞാന്‍ അവരെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുമെന്നും പറഞ്ഞു.'' - ലോണിന്‍റെ സഹോദരന്‍ മുഹമ്മദ് യൂസുഫ് പറയുന്നു. 12 ഉം ഏഴും വയസുള്ള രണ്ടു ആണ്‍മക്കളും ഏഴു വയസുകാരി മകളും ഭാര്യയുമാണ് ലോണിന്‍റെ കുടുംബം. ഇരുവരുടെയും സംസ്കാര ചടങ്ങുകള്‍ക്ക് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരങ്ങളാണ് പങ്കെടുത്തത്. കഴിഞ്ഞ ദിവസം പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിനിടെ 10 പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ജില്ലാ കോടതി സമുച്ചയത്തിന് സംരക്ഷണമൊരുക്കുന്ന പൊലീസ് ചെക്ക് പോസ്റ്റിന് നേരെ വെടിയുതിര്‍ത്ത ഭീകരരെ നേരിട്ടാണ് ഇവര്‍ കൊല്ലപ്പെട്ടത്.