LiveTV

Live

National

ആള്‍ദൈവം ബയ്യുജി മഹാരാജ് ആത്മഹത്യ ചെയ്തു

ആള്‍ദൈവം ബയ്യുജി മഹാരാജ് ആത്മഹത്യ ചെയ്തു
Summary
ഈ വര്‍ഷം ഏപ്രിലില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ അഞ്ച് ആള്‍ദൈവങ്ങള്‍ക്ക് സഹമന്ത്രിസ്ഥാനം പ്രഖ്യാപിച്ചതില്‍ ഒരാള്‍ ബയ്യുജി മഹാരാജ് ആയിരുന്നു.

മധ്യപ്രദേശിലെ പ്രമുഖ ആള്‍ദൈവം ബയ്യുജി മഹാരാജ് ആത്മഹത്യ ചെയ്തു. സ്വന്തം തോക്ക് കൊണ്ട് തലയിലേക്ക് നിറയൊഴിക്കുകയായിരുന്നു. ഇന്‍ഡോറിലെ ബോംബെ ആശുപത്രിയിലേക്ക് എത്തിച്ചിരുന്നെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

രാജ്യവ്യാപകമായി ആയിരക്കണക്കിന് അനുയായികളാണ് ബയ്യുജിക്ക് ഉള്ളത്. ഈ വര്‍ഷം ഏപ്രിലില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ അഞ്ച് ആള്‍ദൈവങ്ങള്‍ക്ക് സഹമന്ത്രിസ്ഥാനം പ്രഖ്യാപിച്ചതില്‍ ഒരാള്‍ ബയ്യുജി മഹാരാജ് ആയിരുന്നു. എന്നാല്‍ അദ്ദേഹം ആ പദവി നിരസിച്ചിരുന്നു. 2011 ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ലോക്പാല്‍ ബില്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണാ ഹസാര നടത്തിയ സമരത്തില്‍ സര്‍ക്കാരും സമരക്കാരും തമ്മിലുള്ള മധ്യസ്ഥനായിരുന്നു.