LiveTV

Live

National

500ഓളം മുസ്ലീംകള്‍ക്ക് ഇഫ്താര്‍ വിരുന്നൊരുക്കി യുപിയിലെ 1000വര്‍ഷം പഴക്കമുള്ള ശിവക്ഷേത്രം

500ഓളം മുസ്ലീംകള്‍ക്ക് ഇഫ്താര്‍ വിരുന്നൊരുക്കി യുപിയിലെ 1000വര്‍ഷം പഴക്കമുള്ള ശിവക്ഷേത്രം
Summary
ലക്നൗവിൽ ആദ്യമായാണ് ഒരു ക്ഷേത്രത്തില്‍ ഇഫ്താര്‍ നടക്കുന്നത്. അമ്പലത്തിലെ ആരതിസ്ഥാനത്ത് മുസ്ലിം മതവിശ്വാസികള്‍ നമസ്കാരം നിര്‍വ്വഹിക്കുകയും..

500ഓളം മുസ്ലീംകള്‍ക്ക് ഇഫ്താര്‍ വിരുന്നൊരുക്കി ലക്നൗവിലെ മങ്കമേശ്വർ ശിവക്ഷേത്രം. ലക്നൗവിൽ ആദ്യമായാണ് ഒരു ക്ഷേത്രത്തില്‍ ഇഫ്താര്‍ നടക്കുന്നത്. അമ്പലത്തിലെ ആരതിസ്ഥാനത്ത് മുസ്ലിം മതവിശ്വാസികള്‍ നമസ്കാരം നിര്‍വ്വഹിക്കുകയും ചെയ്തു.

500ഓളം മുസ്ലീംകള്‍ക്ക് ഇഫ്താര്‍ വിരുന്നൊരുക്കി യുപിയിലെ 1000വര്‍ഷം പഴക്കമുള്ള ശിവക്ഷേത്രം

ഡാലിഗഞ്ച് പാലത്തിന് സമീപം ഗോമതി നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന മങ്കമേശ്വർ ശിവക്ഷേത്രത്തിന് ഏകദേശം 1000വര്‍ഷത്തെ പഴക്കമുണ്ട്. പ്രാചീനമായ പ്രാധാന്യം കൂടാതെ, ആദ്യ വനിതാ മേധാവി കൂടിയുള്ള ക്ഷേത്രമാണിത്. മഹന്ത് ദേവ്യഗിരി എന്നറിയപ്പെടുന്ന അരുണിമ സിങെന്ന വനിതയാണ് ഈ ക്ഷേത്രത്തിലെ മുഖ്യ മേധാവി.

"എല്ലാ മതങ്ങളും സ്നേഹവും സാഹോദര്യവും പ്രോത്സാഹിപ്പിക്കുന്നു. മതപുരോഹിതന്‍മാര്‍ തങ്ങളുടേതായ കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുകയും സാഹോദര്യം പ്രചരിപ്പിക്കുകയും വേണം. പ്രഭാതം മുതല്‍ വൈകുന്നേരം വരെ നോമ്പ് നോല്‍ക്കുന്നവരെ സല്‍ക്കരിക്കുക എന്നത് ഏറ്റവും മഹത്തരമായ ഒരു കര്‍മ്മമാണ്.'' ക്ഷേത്ര മേധാവി മഹന്ദ് ദേവ്യഗിരി പറഞ്ഞു.

500ഓളം മുസ്ലീംകള്‍ക്ക് ഇഫ്താര്‍ വിരുന്നൊരുക്കി യുപിയിലെ 1000വര്‍ഷം പഴക്കമുള്ള ശിവക്ഷേത്രം

ജോലിക്കാരോടൊപ്പം ക്ഷേത്രത്തിലെ മൂന്ന് പാചകക്കാരും ഇഫ്താറിന് ഭക്ഷണമൊരുക്കുവാന്‍ ഒപ്പമുണ്ടായിരുന്നു. നഗരത്തിന്റെ മതേതര പാരമ്പര്യങ്ങൾ പുനഃസ്ഥാപിക്കുന്നതിനുള്ള ആദ്യപടിയാണ് ഈ ഇഫ്താര്‍ വിരുന്നെന്ന് മഹന്ദ് ദേവ്യഗിരി കൂട്ടിച്ചേര്‍ത്തു.

തീലെവാലി മസ്ജിദിലെ മൌലാന ഫസൽ ഇ മന്നാനും ഇഫ്താര്‍ വിരുന്നിൽ പങ്കെടുത്തിരുന്നു. "ഇങ്ങിനെയൊരു ഇഫ്താറിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ ഞങ്ങൾ ഭാഗ്യവാന്മാരാണ്. ഇന്നത്തെ കാലഘട്ടത്തിൽ മതസൗഹാർദം വർദ്ധിപ്പിക്കുന്നതില്‍ വലിയ പങ്കുണ്ട് ഇതുപോലുള്ള കൂട്ടായ്മകള്‍ക്ക്.'' അദ്ദേഹം പറഞ്ഞു.