LiveTV

Live

National

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്ന് ആരോപിച്ച് യുവാക്കളെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്ന് ആരോപിച്ച് യുവാക്കളെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു
Summary
സംഭവത്തില്‍ അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനവാള്‍ അന്വേഷണത്തിന് ഉത്തരവിട്ടു. അപവാദ പ്രചാരണത്തിന്റെ പേരില്‍ നടക്കുന്ന കൊലപാതകങ്ങള്‍ ഖേദകരമാണെന്നും സര്‍ബാനന്ദ സോനവാള്‍ പ്രതികരിച്ചു.

കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നവരെന്ന് ആരോപിച്ച് അസമില്‍ കലാകാരന്‍മാരെ ആള്‍ക്കൂട്ടം കൊലപ്പെടുത്തി. അസ്സം സ്വദേശികളായ അഭിജിത്ത് നാഥ്, നീലോല്‍പല്‍ ദാസ് എന്നിവരാണ് ദോക്‌മോകയിലേക്കുള്ള വിനോദയാത്ര മധ്യേ മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

അസ്സമിലെ ഗുവാഹത്തിയില്‍ ഇന്നലെയാണ് സംഭവം നടന്നത്. ദോക്‌മോകയിലേക്കുള്ള വിനോദ യാത്ര മധ്യേയാണ് അസ്സം സ്വദേശികളും കലാകാരന്‍മാരുമായ അഭിജിത്ത് നാഥിനെയും നീലോല്‍പല്‍ ദാസിനെയും ജനക്കൂട്ടം ആക്രമിച്ചത്. കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നവരാണെന്ന് ആരോപിച്ച് സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞ് വലിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു.

ഇരുവരും കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാനും രക്ഷപ്പെടാനും ശ്രമിച്ചെങ്കിലും സാധിച്ചില്ല. ആള്‍ക്കൂട്ടത്തിലുണ്ടായിരുന്ന ഒരാള്‍ പകര്‍ത്തിയ വീഡിയോ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തില്‍ അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനവാള്‍ അന്വേഷണത്തിന് ഉത്തരവിട്ടു. അപവാദ പ്രചാരണത്തിന്റെ പേരില്‍ നടക്കുന്ന കൊലപാതകങ്ങള്‍ ഖേദകരമാണെന്നും സര്‍ബാനന്ദ സോനവാള്‍ പ്രതികരിച്ചു.

അഭിജിത്ത് നാഥ് സ്വന്തമായി ബിസിനസ് കൂടി നടത്തുന്നുണ്ട്. ഗോവയിലും മുംബൈയിലുമായി സൗണ്ട് എഞ്ചിനീയറായി പ്രവര്‍ത്തിച്ച് വരികയാണ് നീലോല്‍പല്‍ ദാസ്.