LiveTV

Live

National

ഉത്തരേന്ത്യയില്‍ ഇന്നും കാറ്റിനും മഴയ്ക്കും സാധ്യത

ഉത്തരേന്ത്യയില്‍ ഇന്നും കാറ്റിനും മഴയ്ക്കും സാധ്യത
Summary
സൗത്ത് കൊങ്കണ്‍, ഗോവ, നാഗാലാന്‍ഡ്, മണിപ്പൂര്‍, ഡല്‍ഹി, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍ തുടങ്ങി ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ഡല്‍ഹിയും, മുംബൈയും അടക്കമുള്ള ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ ഇന്നും കാറ്റിനും മഴക്കും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലുണ്ടായ മഴ ജനജീവിതത്തെ സാരമായി ബാധിച്ചിരുന്നു.

സൗത്ത് കൊങ്കണ്‍, ഗോവ, നാഗാലാന്‍ഡ്, മണിപ്പൂര്‍, ഡല്‍ഹി, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍ തുടങ്ങി ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഡല്‍ഹി പഞ്ചാബ്, അടക്കമുള്ള പ്രദേശങ്ങളില് പൊടിക്കാറ്റിനും മിന്നലിനും സാധ്യതയുണ്ട്. കഴിഞ്ഞ ദിവസമുണ്ടായ മഴയില്‍ മുംബൈ നഗരത്തില്‍ പലയിടത്തും വെള്ളം കയറി. ജനജീവിതം ദുസഹമായതിന് പിന്നാലെ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരുടെ വാരാന്ത്യ അവധി റദ്ദാക്കിയിട്ടുണ്ട്.

മത്സ്യത്തൊഴിലാളികളോട് കടലില്‍ പോകരുതെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ദുരിതാശാസ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നാവികസേനയോട് തയ്യാറായിരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇന്നലെ വൈകുന്നേരം ഡല്‍ഹിയിലും കനത്ത മഴയും പൊടിക്കാറ്റുമുണ്ടായി.

മണിക്കൂറില്‍ 70 മുതല്‍ 80 കിലോമീറ്ററായിരുന്നു കാറ്റിന്റെ വേഗം. അന്തരീക്ഷം മേഘാവൃതമായതോടെ ഇരുട്ട് മൂടി കാഴ്ച്ച പരിധി കുറഞ്ഞു. 27ല്‍ അധികം വിമാന സര്‍വീസുകളാണ് ഒരു മണിക്കൂറിനുള്ളില്‍ ഡല്‍ഹി വിമാനത്താളത്തില്‍ തിരിച്ചുവിട്ടത്. പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. മരങ്ങള്‍ കടപുഴകി. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.