LiveTV

Live

National

രാജസ്ഥാന്‍ ബിജെപിയില്‍ കലഹം രൂക്ഷമാകുന്നു; വസുന്ധരയെ തഴഞ്ഞ് അമിത് ഷാ

രാജസ്ഥാന്‍ ബിജെപിയില്‍ കലഹം രൂക്ഷമാകുന്നു; വസുന്ധരയെ തഴഞ്ഞ് അമിത് ഷാ
Summary
വസുന്ധര എതിര്‍പ്പ് ശക്തമാക്കിയതോടെ സംസ്ഥാനത്ത് പാര്‍ട്ടി അധ്യക്ഷ നിയമനവും നീളുകയാണ്.

കേരളത്തിന് പുറമെ രാജസ്ഥാനിലും ബിജെപിയില്‍ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. മുഖ്യമന്ത്രി വസുന്ധര രാജെയെ ഉയര്‍ത്തികാട്ടാതെ നിയമസഭാ തെരഞ്ഞടുപ്പ് പ്രചാരണം തുടങ്ങാന്‍ ദേശീയ അക്ഷ്യന്‍ അമിത് ഷാ മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വസുന്ധര എതിര്‍പ്പ് ശക്തമാക്കിയതോടെ സംസ്ഥാനത്ത് പാര്‍ട്ടി അധ്യക്ഷ നിയമനവും നീളുകയാണ്.

ഗ്രൂപ്പ് പോരിനെ തുടര്‍ന്ന് പാര്‍ട്ടി അധ്യക്ഷ നിയമനം നീണ്ട് പോകുന്ന കേരളത്തില്‍ അഞ്ച് ദിവസത്തിനുള്ളില്‍ പരിഹാരമുണ്ടാക്കുമെന്നാണ് ബിജെപി ദേശീയ നേതൃത്വം വ്യക്തമാക്കുന്നത്. എന്നാല്‍ ഈ വര്‍ഷം അവസാനം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനില്‍ കഴിഞ്ഞ രണ്ട് മാസമായി ബിജെപിക്ക് അധ്യക്ഷനില്ല. മുഖ്യമന്ത്രി വസുന്ധര രാജെക്ക് സമ്മതനായിരുന്ന അശോക് പര്‍നാമിയെ കഴിഞ്ഞ ഉപതെരഞ്ഞെടുപ്പ് തോല്‍വികള്‍ക്ക് പിന്നാലെ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. ഇതാണ് പ്രശ്നങ്ങള്‍ രൂക്ഷമാക്കിയത്. അമിത് ഷായുടെ തീരുമാനങ്ങള്‍ ഏകപക്ഷീയമാണെന്ന് വസുന്ധര രാജെ നിലപാടെടുത്തു. പിന്നാലെ ജോധ്പൂര്‍ എംപിയും കേന്ദ്ര മന്ത്രിയുമായി ഖജേന്ദ്ര സിങ് ശിഖാവത്തിനെ പാര്‍ട്ടി അധ്യക്ഷനാക്കാനുള്ള അമിത് ഷായുടെ നീക്കവും അവര്‍ വിലക്കി.

പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍‌ വെള്ളിയാഴ്ച ഡല്‍ഹി ബിജെപി ആസ്ഥാനത്ത് യോഗം ചേര്‍ന്നെങ്കിലും വസുന്ധര രാജെ അതില്‍ പങ്കെടുത്തിരുന്നില്ല. നിലവില്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയാല്‍ വസുന്ധര രാജെ വിമത സ്ഥാനാര്‍‌ഥിയായേക്കുമെന്ന ഭയവും ബിജെപി ദേശീയ നേതൃത്വത്തിനുണ്ട്. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉയര്‍ത്തിക്കാട്ടി തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കാനാണ് അമിത് ഷാ പാര്‍ട്ടി നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കും നല്‍കിയ നിര്‍ദ്ദേശം.