LiveTV

Live

National

പാട്ടുകാരന് പണമെറിഞ്ഞ് ആസ്വാദകര്‍; ലഭിച്ചത് 50 ലക്ഷം

പാട്ടുകാരന് പണമെറിഞ്ഞ് ആസ്വാദകര്‍; ലഭിച്ചത് 50 ലക്ഷം
Summary
ഗുജറാത്ത് വാല്‍സദില്‍ നടത്തിയ നാടന്‍ ‘ഗാനമേള’യിലാണ് സംഭവം

സ്ഥാനാര്‍ഥികളെയും മറ്റും നോട്ടുമാല അണിയിക്കുന്നത് പതിവാണെങ്കിലും ഒരു പാട്ടുകാരന് നോട്ടുമാല കിട്ടുന്നത് ഒരു പക്ഷേ ഇതാദ്യമായിരിക്കും. ശരിക്കും നോട്ടുമാല എന്നല്ല പറയേണ്ടത് നോട്ടമല എന്നാണ്. കാരണം ഈ ഗായകന്റെ പാട്ടിഷ്ടപ്പെട്ട് ആരാധകര്‍ എറിഞ്ഞുകൊടുത്തത് നൂറും അഞ്ഞൂറുമല്ല 50 ലക്ഷം രൂപയാണ്. ഗുജറാത്ത് വാല്‍സദില്‍ നടത്തിയ നാടന്‍ ‘ഗാനമേള’യിലാണ് സംഭവം. എഎന്‍ഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

#WATCH Folk singers being showered with money, around Rs 50 lakhs, at a devotional programme in Valsad #Gujarat pic.twitter.com/54paGL0yhb

— ANI (@ANI) May 19, 2018

ശനിയാഴ്ച വൈകിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. ജലറാം മാനവ് സേവ ട്രസ്റ്റിന് വേണ്ടി വല്‍സാദിലെ കല്‍വാഡ ഗ്രാമത്തിലുള്ള ആശിഷ് പാട്ടേലാണ് പരിപാടി സംഘടിപ്പിച്ചത്. പാട്ട് കേട്ടു കൊണ്ടിരുന്ന ആരാധകര്‍ നൂറിന്റെയും അഞ്ഞൂറിന്റെയും പുതിയ നോട്ടുകളാണ് പാട്ടുകാരന് നല്‍കിയത്. തുടര്‍ന്ന് പരിപാടി കഴിഞ്ഞ് എണ്ണി നോക്കിയപ്പോഴാണ് 50 ലക്ഷത്തോളം രൂപയുണ്ടെന്ന് മനസിലായത്.