LiveTV

Live

National

കര്‍ണാടകയില്‍ ബിജെപി തന്നെ: നാളെ സത്യപ്രതിജ്ഞയെന്ന് റിപ്പോര്‍ട്ടുകള്‍

കര്‍ണാടകയില്‍ ബിജെപി തന്നെ: നാളെ സത്യപ്രതിജ്ഞയെന്ന് റിപ്പോര്‍ട്ടുകള്‍
Summary
115 എംഎല്‍എമാരുടെ പിന്തുണയെന്ന് യെദിയൂരപ്പ

കര്‍ണാടക മുഖ്യമന്ത്രിയായി ബിജെപി നേതാവ് ബിഎസ് യെദിയൂരപ്പ നാളെ സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ 115 എംഎല്‍എമാരുടെ പിന്തുണ അവകാശപ്പെട്ടെന്ന് സൂചന. 104 എംഎല്‍എമാരാണ് ബിജെപിക്കുള്ളത്.

ഇന്ന് ചേര്‍ന്ന യോഗത്തില്‍ യെദിയൂരപ്പയെ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി ബിജെപി തെരഞ്ഞെടുത്തിരുന്നു. അതിന് ശേഷമാണ് യെദിയൂരപ്പ ഗവര്‍ണറെ കണ്ടത്. തുടര്‍ന്നാണ് മാധ്യമപ്രവര്‍ത്തകരോട് 115 എംഎല്‍എമാരുടെ പിന്തുണ തനിക്കുണ്ടെന്ന് അവകാശപ്പെട്ടത്.