LiveTV

Live

National

127 വര്‍ഷത്തിനുള്ളിലെ ഏറ്റവും വലിയ മഴയില്‍ കുളിച്ച് ബംഗലൂരു

127 വര്‍ഷത്തിനുള്ളിലെ ഏറ്റവും വലിയ മഴയില്‍ കുളിച്ച് ബംഗലൂരു
Summary
തിങ്കളാഴ്ച നഗരം ഉറക്കത്തിലേക്ക് കടന്നപ്പോള്‍ ആഗസ്റ്റ് മാസത്തെ മഴ കണക്ക് 44.8 മില്ലിമീറ്ററായിരുന്നു. ചൊവ്വാഴ്ച രാവിലെയാകുമ്പോഴേക്കും അത് 128.7 ആയി ഉയര്‍ന്നു. 184 സെന്‍റി മീറ്റര്‌ മഴയാണ് ഒരു ദിവസം ....

ബംഗളൂരുവില്‍ തിങ്കളാഴ്ച രാത്രി പെയ്ത മഴ ചരിത്രമാകുന്നു. 127 വര്‍ഷത്തെ ചരിത്രത്തിനുള്ളില്‍ ആഗസ്റ്റ് മാസത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും വലിയ മഴയ്ക്കാണ് നഗരം സാക്ഷ്യം വഹിച്ചത്. രാത്രി 11 മണിക്ക് ആരംഭിച്ച മഴ അവസാനിച്ചത് ചൊവ്വാഴ്ച പുലര്‍ച്ചെ നാല് മണിക്കായിരുന്നു. ഇതിനിടെ ലഭിച്ചത് 128.7 മില്ലിമീറ്റര്‌ മഴയായിരുന്നു. ഈ മാസം പ്രതീക്ഷിക്കുന്ന മഴയുടെ 88 ശതമാനവും ഒരൊറ്റ രാത്രി കൊണ്ടുതന്നെ പെയ്തൊഴിഞ്ഞു.

127 വര്‍ഷത്തിനുള്ളിലെ ഏറ്റവും വലിയ മഴയില്‍ കുളിച്ച് ബംഗലൂരു

1890ലാണ് നഗരം ഇതുപോലെ ശക്തമായ ഒരു പേമാരിക്ക് സാക്ഷ്യം വഹിച്ചത്. 166 മില്ലിമീറ്റര്‍ മഴയാണ് അന്ന് ഒരു ദിവസം കൊണ്ട് പെയ്തത്. തിങ്കളാഴ്ച നഗരം ഉറക്കത്തിലേക്ക് കടന്നപ്പോള്‍ ആഗസ്റ്റ് മാസത്തെ മഴ കണക്ക് 44.8 മില്ലിമീറ്ററായിരുന്നു. ചൊവ്വാഴ്ച രാവിലെയാകുമ്പോഴേക്കും അത് 128.7 ആയി ഉയര്‍ന്നു. 184 സെന്‍റി മീറ്റര്‌ മഴയാണ് ഒരു ദിവസം പെയ്തതെന്നാണ് കാലാവസ്ഥ അധികൃതരുടെ കണക്കുകള്‍. അടുത്ത രണ്ട് ദിവസം കൂടി മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം.


കനത്ത മഴ വ്യാപകമായ നാശനഷ്ടവും ഉണ്ടാക്കിയിട്ടുണ്ട്. റോഡുകള്‍, പാലങ്ങള്‍. സബ്‌‍വേ എന്നിവ വെള്ളത്തിനടിയിലായി. പല ഇടങ്ങളിലും ഫ്ലാറ്റുകളില്‍ താഴത്തെ നിലയില്‍ വെള്ളം കയറി. ഓവുചാലുകള്‍ നിറഞ്ഞൊഴുകുകയാണ്.