LiveTV

Live

National

സ്വയം വൃത്തിയാക്കൂ; യോഗി അദിത്യനാഥിന് ദളിത് സംഘടന സോപ്പ് അയച്ചുകൊടുക്കുന്നു

സ്വയം വൃത്തിയാക്കൂ; യോഗി അദിത്യനാഥിന് ദളിത് സംഘടന സോപ്പ് അയച്ചുകൊടുക്കുന്നു
Summary
ജൂണ്‍ 9 ന് അലഹബാദില്‍ നടക്കുന്ന ഒരു പൊതുചടങ്ങില്‍ പ്രദര്‍ശിപ്പിച്ച ശേഷമായിരിക്കും 16 ഫീറ്റുള്ള സോപ്പ് പാക്കുചെയ്ത് യോഗിക്ക് അയച്ചുകൊടുക്കുക

യോഗി ആദിത്യനാഥിന്റെ സന്ദര്‍ശനത്തിനുമുമ്പ് കുളിച്ചുവൃത്തിയായി എത്തണമെന്ന് നിര്‍ദേശിച്ച് കുശിനഗറിലെ ദളിതര്‍ക്ക് പ്രാദേശികനേതാക്കള്‍ സോപ്പും സോപ്പ്പൊടിയും ഷാംപുവും നല്‍കിയത് നേരത്തെ വിവാദമായിരുന്നു. മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗത്തിന് എത്തുമ്പോള്‍ സെന്റ് പൂശി വരണമെന്നും നേതാക്കള്‍ ഈ ദളിതരോട് പറഞ്ഞിരുന്നു.

സ്വയം വൃത്തിയാക്കൂ; യോഗി അദിത്യനാഥിന് ദളിത് സംഘടന സോപ്പ് അയച്ചുകൊടുക്കുന്നു

ദളിതര്‍ക്ക് നേരിട്ട അപമാനത്തിന് പകരമായി സ്വയം വൃത്തിയാക്കാന്‍ മുഖ്യമന്ത്രിയെ ഉപദേശിച്ചുകൊണ്ട് ഒരു വലിയ സോപ്പ് തന്നെ അയയ്ക്കാനൊരുങ്ങുകയാണ് ഗുജറാത്തിലെ ഒരു ദളിത് സംഘടന. 16 ഫീറ്റ് നീളമുള്ള സോപ്പാണ് അയച്ചുകൊടുക്കുന്നത്. ദളിതരെ കാണുംമുമ്പ് യോഗിക്ക് കുളിക്കാനാണ് ഈ സോപ്പ് എന്നാണ് സംഘടന പറയുന്നത്.

ഡോക്ടര്‍ അംബേദ്കര്‍ വെചന്‍ പ്രതിബന്ധ് സമിതിയെന്ന പേരില്‍ ഈ അടുത്ത കാലത്ത് രൂപീകരിച്ച സംഘടനയാണ് വ്യാഴാഴ്ച ഈ പ്രഖ്യാപനം നടത്തിയത്. ജൂണ്‍ 9 ന് അലഹബാദില്‍ നടക്കുന്ന ഒരു പൊതുചടങ്ങില്‍ പ്രദര്‍ശിപ്പിച്ച ശേഷമായിരിക്കും സോപ്പ് പാക്കുചെയ്ത് യോഗിക്ക് അയച്ചുകൊടുക്കുക.

ജാതീയതയോടുള്ള യോഗി ആദിത്യനാഥിന്റെ സമീപനമാണ് തന്നെ കാണുന്നതിന് മുമ്പ് ദളിതര്‍ കുളിക്കണം എന്ന തീരുമാനത്തില്‍ നിന്ന് വ്യക്തമാകുന്നതെന്ന് പറയുന്നു ദളിത് അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന നവ്സര്‍ജന്‍ എന്ന എന്‍ജിഒയുടെ ഭാരവാഹികളായ കിരിത് രാത്തോഡും കന്‍തിലാല്‍ പര്‍മറും. ദളിതരില്‍ ഏറ്റവും താഴ്ന്ന വിഭാഗമായി കരുതപ്പെടുന്ന ബല്‍മികി സമുദായത്തില്‍പ്പെട്ട സ്ത്രീകളാണ് ഈ സോപ്പ് നിര്‍മ്മിക്കുന്നത്. ബിജെപി അധികാരത്തില്‍ വന്നതിനുശേഷം ദളിതര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ എന്തുകൊണ്ട് മൌനം പാലിക്കുന്നുവെന്ന് കാണിച്ച് ഒരു ചോദ്യാവലി സംസ്ഥാനത്തെ എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും കൈമാറുമെന്നും അവര്‍ പറയുന്നു.

എന്തുകൊണ്ട് ഈ സോപ്പിന് അഞ്ചുമീറ്ററോളം നീളം എന്നതിന് കൃത്യമായി മറുപടി സംഘടന ഭാരവാഹികള്‍ നല്‍കിയില്ല.