LiveTV

Live

National

ദുരിതമനുഭവിക്കുന്ന കശ്മീരികളെക്കുറിച്ച് സംസാരിക്കാന്‍ പ്രധാനമന്ത്രിക്ക് സമയമില്ലെന്ന് തരിഗാമി

ദുരിതമനുഭവിക്കുന്ന കശ്മീരികളെക്കുറിച്ച് സംസാരിക്കാന്‍ പ്രധാനമന്ത്രിക്ക് സമയമില്ലെന്ന് തരിഗാമി
Summary
വിദേശനയത്തെക്കുറിച്ചും ദേശീയസുരക്ഷയെക്കുറിച്ചും പാര്‍ലമെന്റിലും സ്വാതന്ത്ര്യദിനപ്രഭാഷണത്തിലും സംസാരിച്ച പ്രധാനമന്ത്രി കശ്മീരികളുടെ ദുരിതത്തെക്കുറിച്ച് സംസാരിക്കാന്‍.....

സംഘര്‍ഷത്തില്‍ ഇരകളാകുന്ന കശ്മീരികളെക്കുറിച്ച് ഒരക്ഷരം മിണ്ടാതെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ബലൂചിസ്ഥാനിലെ മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ച് സംസാരിക്കുന്നതെന്ന് ജമ്മുകശ്മീര്‍ എംഎല്‍എ മുഹമ്മദ് യൂസുഫ് തരിഗാമി. സംസ്ഥാനത്തെ പ്രതിപക്ഷ എംഎല്‍എമാര്‍ക്കൊപ്പം ഇന്ന് പ്രധാനമന്ത്രിയെ കാണാനിരിക്കെയാണ് തരിഗാമി കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ രംഗത്തെത്തിയത്. മീഡിയവണിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് തരിഗാമിയുടെ വിമര്‍ശം.

വിദേശനയത്തെക്കുറിച്ചും ദേശീയസുരക്ഷയെക്കുറിച്ചും പാര്‍ലമെന്റിലും സ്വാതന്ത്ര്യദിനപ്രഭാഷണത്തിലും സംസാരിച്ച പ്രധാനമന്ത്രി കശ്മീരികളുടെ ദുരിതത്തെക്കുറിച്ച് സംസാരിക്കാന്‍ തയ്യാറായില്ലെന്ന് തരിഗാമി വിമര്‍ശിച്ചു. ബലൂചിസ്ഥാനെക്കുറിച്ചും ഗില്‍ഗിത്തിനെക്കുറിച്ചും പാക് അധീനകശ്മീരിനെക്കുറിച്ചും സംസാരിക്കാന്‍ പ്രധാനമന്ത്രിക്ക് സമയമുണ്ട് എന്നാല്‍ ദുരിതമനുഭവിക്കുന്ന കശ്മീരികളെക്കുറിച്ച് സംസാരിക്കാന്‍ സമയമില്ല.

കശ്മീരിലെ ഇപ്പോഴത്തെ സംഭവവികാസങ്ങളില്‍ പാക്കിസ്താനെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ലെന്നും സ്വന്തം രാജ്യത്തെ കാര്യങ്ങള്‍ ആദ്യം നേരെയാക്കണമെന്നും തരിഗാമി ചൂണ്ടികാട്ടി