LiveTV

Live

National

പൂ പറിച്ചതിന് വൃദ്ധമാതാവിന് മരുമകളുടെ ക്രൂരമര്‍ദ്ദനം

 പൂ പറിച്ചതിന് വൃദ്ധമാതാവിന് മരുമകളുടെ ക്രൂരമര്‍ദ്ദനം
Summary
എഴുപത്തിയഞ്ചുകാരിയായ യശോദ പാലിനെയാണ് മരുമകള്‍ സ്വപ്ന പാല്‍ മര്‍ദ്ദിച്ചത്

അനുവാദം കൂടാതെ പൂ പറിച്ചതിന് വൃദ്ധമാതാവിനെ മരുമകള്‍ ക്രൂരമായി മര്‍ദ്ദിച്ചു. ദക്ഷിണ കൊല്‍ക്കൊത്തയിലെ ഗാരിയയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. മരുമകളുടെ ഈ പ്രവൃത്തി അയല്‍വാസി തന്റെ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകമറിയുന്നത്. വീഡിയോ വൈറലായതോടെ പൊലീസിന്റെ ശ്രദ്ധയില്‍ പെടുകയും മരുമകളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് മരുമകളെ ജാമ്യത്തില്‍ വിട്ടു.

 പൂ പറിച്ചതിന് വൃദ്ധമാതാവിന് മരുമകളുടെ ക്രൂരമര്‍ദ്ദനം

എഴുപത്തിയഞ്ചുകാരിയായ യശോദ പാലിനെയാണ് മരുമകള്‍ സ്വപ്ന പാല്‍ മര്‍ദ്ദിച്ചത്. മുഖത്ത് കൈ കൊണ്ട് കുത്തിപ്പിടിക്കുന്നതും തലയില്‍ പിടിച്ചു വലിക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം. ഇതിനിടയില്‍ വൃദ്ധ വേച്ചുപോകുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ വലിയ വിമര്‍ശങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. അഞ്ച് ലക്ഷത്തിലധികം പേരാണ് ഇതുവരെ വീഡിയോ കണ്ടത്. ബാന്‍സ്ദ്രോണി പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനായ ശുഭ്ര ചക്രവര്‍ത്തിയുടെ ശ്രദ്ധയില്‍ പെടുകയും ഇവര്‍ അധികാരികളെ വിവരമറിയിക്കുകയുമായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. യശോദയുടെ ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചുപോയതാണെന്ന് ഇവര്‍ മറവിരോഗ ബാധിതയാണെന്നും കൊല്‍ക്കൊത്ത പൊലീസ് പറഞ്ഞു.