LiveTV

Live

National

ദൂരദര്‍ശന്റെ പുതിയ ലോഗോ ഡിസൈന്‍ ചെയ്യൂ... ഒരു ലക്ഷം രൂപ സമ്മാനം നേടൂ...

ദൂരദര്‍ശന്റെ പുതിയ ലോഗോ ഡിസൈന്‍ ചെയ്യൂ... ഒരു ലക്ഷം രൂപ സമ്മാനം നേടൂ...
Summary
ഒരുകാലത്ത് ഇന്ത്യന്‍ ദൃശ്യമാധ്യമം എന്നാല്‍ ദൂരദര്‍ശന്‍ മാത്രമായിരുന്നു.

ഒരുകാലത്ത് ഇന്ത്യന്‍ ദൃശ്യമാധ്യമം എന്നാല്‍ ദൂരദര്‍ശന്‍ മാത്രമായിരുന്നു. അതുകൊണ്ട് തന്നെ ദൂരദര്‍ശനും അതിന്റെ ലോഗോയും രാജ്യത്തെ ഒരു തലമുറക്ക് ഗൃഹാതുരത്വം പകരുന്നതുമാണ്. എന്നാല്‍ യുവത്വത്തെ ആകര്‍ഷിക്കാനായി നിലവിലെ ലോഗോ മാറ്റാനാണ് ദൂരദര്‍ശന്റെ തീരുമാനം.

ദൂരദര്‍ശന്റെ പുതിയ ലോഗോ ഡിസൈന്‍ ചെയ്യൂ... ഒരു ലക്ഷം രൂപ സമ്മാനം നേടൂ...

പൂര്‍ണമായും ഗൃഹാതുരത്വത്തെ അവഗണിച്ച് ന്യൂജനറേഷന്‍ ആകാനുള്ള പദ്ധതിയും ദൂരദര്‍ശനില്ല. അതുകൊണ്ട് തന്നെ പുതിയ ലോഗോയും അത്തരത്തില്‍ തന്നെയായിരിക്കും. 1959 ലാണ് ഇപ്പോഴത്തെ ലോഗോ രൂപകല്‍പ്പന ചെയ്തത്. ഇപ്പോള്‍ ദൂരദര്‍ശന് കീഴില്‍ 21 ചാനലുകളാണ് സംപ്രേക്ഷണം ചെയ്യുന്നത്. പുതിയ ലോഗോ രൂപകല്‍പന ചെയ്യുന്നതിനായി പ്രസാര്‍ഭാരതി ഒരു മത്സരം സംഘടിപ്പിക്കുന്നുണ്ട്. ആഗസ്റ്റ് 14 നുള്ളില്‍ നിങ്ങള്‍ക്കും ലോഗോ രൂപകല്‍പന ചെയ്ത് ദൂരദര്‍ശന്റെ മത്സരത്തിലേക്ക് സമര്‍പ്പിക്കാം. വിജയിക്ക് ഒരു ലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കുക. 30 വയസിന് താഴെ പ്രായമുള്ള രാജ്യത്തെ യുവജനതയെ ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ദൂരദര്‍ശന്റെ പുതിയ പരീക്ഷണം.