LiveTV

Live

National

രണ്ട് ദിവസത്തെ മുഖ്യമ​ന്ത്രിയാകാൻ പരീക്കർക്ക്​ സ്വാഗതമെന്ന്​ കോൺഗ്രസ്​

രണ്ട് ദിവസത്തെ മുഖ്യമ​ന്ത്രിയാകാൻ പരീക്കർക്ക്​ സ്വാഗതമെന്ന്​ കോൺഗ്രസ്​
Summary
കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ച്​ എത്തുന്ന മനോഹർ പരീക്കർ രണ്ടു ദിവസത്തെ മുഖ്യമ​ന്ത്രിയാണ്​. രണ്ട് ദിവസത്തേക്ക്​ മുഖ്യമന്ത്രിയാകാനെത്തുന്ന അദ്ദേഹത്തെ ഗോവയിലേക്ക്​ സ്വാഗതം ചെയ്യുന്നുവെന്നും കോൺഗ്രസ് ​നേതാവ്

മന്ത്രിസഭാ രൂപീകരണത്തിനായി ഗോവയിൽ 48 മണിക്കൂറിനകം വിശ്വാസവോട്ടു നടത്തണമെന്ന സുപ്രീംകോടതി വിധി സ്വാഗതം ചെയ്​ത്​ കോൺഗ്രസ്. കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ച്​ എത്തുന്ന മനോഹർ പരീക്കർ രണ്ടു ദിവസത്തെ മുഖ്യമ​ന്ത്രിയാണ്​. രണ്ട് ദിവസത്തേക്ക്​ മുഖ്യമന്ത്രിയാകാനെത്തുന്ന അദ്ദേഹത്തെ ഗോവയിലേക്ക്​ സ്വാഗതം ചെയ്യുന്നുവെന്നും കോൺഗ്രസ് ​നേതാവ് ​മനു അഭിഷേക് സാങ്​വി പറഞ്ഞു.

അവധി ദിവസമായിട്ടും ക്ഷമയോടെ കോൺഗ്രസി​െൻറ ഹരജി കേൾക്കാൻ കോടതി തയാറായതും മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച ഗവർണറുടെ തീരുമാനത്തിൽ ഇടപെട്ട് തിരുത്തിയതും വലിയ കാര്യമാണെന്നും പാർട്ടിക്കുവേണ്ടി സുപ്രീംകോടതിയിൽ ഹാജരായ മനു സിങ്‌വി അഭിപ്രായപ്പെട്ടു.