LiveTV

Live

National

എല്‍എന്‍ജിക്ക് വേണ്ടി ഭൂമി ഏറ്റെടുക്കല്‍: നഷ്ടപരിഹാരം ഉയര്‍ത്തണമെന്ന് കോടതി

എല്‍എന്‍ജിക്ക് വേണ്ടി ഭൂമി ഏറ്റെടുക്കല്‍: നഷ്ടപരിഹാരം ഉയര്‍ത്തണമെന്ന് കോടതി
Summary
മംഗലാപുരം-കൊച്ചി ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിക്ക് ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരം വര്‍ദ്ധിപ്പിക്കാന്‍ സുപ്രിം കോടതി നിര്‍ദേശം

മംഗലാപുരം-കൊച്ചി ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിക്ക് ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരം വര്‍ദ്ധിപ്പിക്കാന്‍ സുപ്രിം കോടതി നിര്‍ദേശം. നിലവില്‍ വിപണിമൂല്യത്തിന്റെ 10 ശതമാനം അധികം തുകയാണ് നഷ്ടപരിഹാരമായി നല്‍കുന്നത്. ഇത് 13 ശതമാനമായി വര്‍ദ്ധിപ്പിക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം. പദ്ധതിയില്‍ നിന്ന് കൃഷി ഭൂമിയെ ഒഴിവാക്കുന്ന വിജ്ഞാപനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ തമിഴ്നാട് സര്‍ക്കാര്‍ നല്‍കിയ ഹരജിയിലാണ് വിധി. കൃഷി ഭൂമിയെ ഒഴിവാക്കുന്ന വിജ്ഞാപനം റദ്ദാക്കിയ വിധിയില്‍ തെറ്റില്ലെന്നും എന്നാല്‍ ഭൂമി നഷ്ടപ്പെടുന്നവര്‍ക്കുള്ള നഷ്ടപരിഹാരം വര്‍ദ്ധിപ്പിക്കാമെന്നും കോടതി നിര്‍ദേശിക്കുകയായിരുന്നു.

അതേസമയം കേസില്‍ കേരളം കക്ഷിയല്ലാത്തതിനാല്‍ നഷ്ടപരിഹാരം വര്‍ദ്ധിപ്പിച്ചത് കേരളത്തിന് ബാധകമാകില്ല. എന്നാല്‍ വിധി ചൂണ്ടിക്കാട്ടി കേരളത്തില്‍ പദ്ധതിയാല്‍ ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് സുപ്രിം കോടതിയെ സമീപിച്ചാല്‍ സമാന നഷ്ടപരിഹാരത്തിനുള്ള ഉത്തരവ് സമ്പാദിക്കാനാകുമെന്നാണ് നിയമ വിദഗ്ധരുടെ വിലയിരുത്തല്‍.