LiveTV

Live

National

കശ്മീരില്‍ പാക് വെടിവെപ്പ്; രണ്ട് സൈനികര്‍‌ കൊല്ലപ്പെട്ടു

കശ്മീരില്‍ പാക് വെടിവെപ്പ്; രണ്ട് സൈനികര്‍‌ കൊല്ലപ്പെട്ടു
Summary
ഏറ്റുമുട്ടില്‍ ജീവന്‍ നഷ്ടമായവരില്‍ ഒരു ബിഎസ്എഫ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറും ഉള്‍പ്പെടും. നാല് പ്രദേശവാസികള്‍ അടക്കം 10 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ജമ്മുകാശ്മീരില്‍ അതിര്‍ത്തി കടന്ന് വീണ്ടും പാക് പ്രകോപനം. അഖ്‌നൂരില്‍ പാക്‌സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ട് ബിഎസ്എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. പത്ത് പേര്‍ക്ക് പരിക്കേറ്റു. മേഖലയില്‍ നിന്നും പ്രദേശവാസികളെ ഒഴിപ്പിച്ചു.

ഒരാഴ്ച മുമ്പ് ഇന്ത്യ പാക് മിലിട്ടറി ഓപ്പറേഷന്‍ ഡയറക്ടര്‍ ജനറലുമാര്‍ കൂടിക്കാഴ്ച നടത്തി വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചിരുന്നു. ഇത് ലംഘിച്ചാണ് പുലര്‍ച്ചെ പാക് സൈന്യം വെടിയുതിര്‍ത്തത്. അഖ്‌നൂര്‍ മേഖലയിലെ പ്രക്വാള്‍ ഏരിയയിലായിരുന്നു മോട്ടോര്‍ ഷെല്ലുപയോഗിച്ചുള്ള ആക്രണം. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു.

ഏറ്റുമുട്ടില്‍ ജീവന്‍ നഷ്ടമായവരില്‍ ഒരു ബിഎസ്എഫ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറും ഉള്‍പ്പെടും. നാല് പ്രദേശവാസികള്‍ അടക്കം 10 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കൂടുതല്‍ ആക്രണ സാധ്യത കണക്കിലെടുത്ത് മേഖലയിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചതായി സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. പാക് സൈനിക നടപടി അപലപനീയമാണെന്നും ഇന്ത്യ തിരിച്ചടി ശക്തമാക്കുമെന്നും ജമ്മുകാശ്മീര്‍ ഉപമുഖ്യമന്ത്രി കവീന്ദര്‍ ഗുപ്ത പറഞ്ഞു.

ശ്രീനഗറില്‍ നേരത്തെ സൈന്യത്തിന് നേരെ മൂന്ന് ഇടങ്ങളിലായി ഗ്രനേഡ് ആക്രമണം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് അതിര്‍ത്തിയില്‍ വെടിവെപ്പുണ്ടായത്.