LiveTV

Live

National

വെയിറ്റിങ് ലിസ്റ്റാണോ ? സീറ്റ് കിട്ടുമോയെന്ന് ഇനി റെയില്‍വെ പ്രവചിക്കും

വെയിറ്റിങ് ലിസ്റ്റാണോ ? സീറ്റ് കിട്ടുമോയെന്ന് ഇനി റെയില്‍വെ പ്രവചിക്കും
Summary
കൂടുതല്‍ ലളിതമായി, സങ്കീര്‍ണതകള്‍ ഒഴിവാക്കി ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സംവിധാനം ഒരുക്കി ഇന്ത്യന്‍ റെയില്‍വെ.

കൂടുതല്‍ ലളിതമായി, സങ്കീര്‍ണതകള്‍ ഒഴിവാക്കി ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സംവിധാനം ഒരുക്കി ഇന്ത്യന്‍ റെയില്‍വെ. ഐആര്‍സിടിസിയുടെ അണിഞ്ഞൊരുങ്ങിയ പുതിയ വെബ്സൈറ്റ്, ഉപഭോക്താക്കളുടെ ആശയക്കുഴപ്പങ്ങളെല്ലാം പരിഹരിക്കാന്‍ തക്ക സാങ്കേതിക തികവോടെയാണ് വരുന്നത്.

നാല് വര്‍ഷം മുമ്പാണ് ഏറ്റവുമൊടുവില്‍ ഐആര്‍സിടിസി തങ്ങളുടെ വെബ്സൈറ്റ് പരിഷ്കരിച്ചത്. പുതിയ വെബ്സൈറ്റ്, രാജ്യാന്തര യാത്രാ വെബ്സൈറ്റുകളുടെ നിലവാരത്തോടെയാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ഇതിന് പുറമെ ഒട്ടേറെ പുതിയ ഫീച്ചറുകളും സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വെയിറ്റിങ് ലിസ്റ്റിലെ ടിക്കറ്റ് കണ്‍ഫോമാകാന്‍ എത്രത്തോളം സാധ്യതയുണ്ടെന്ന് സൈറ്റ് പ്രവചിക്കുമെന്നതാണ് ഇതില്‍ പ്രധാനം. സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റമാണ് ഈ ഫീച്ചര്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ട്രെയിനുകള്‍ തിരയുന്നതിനായി ഇനി ഉപയോക്താക്കള്‍ ലോഗ് ഇന്‍ ചെയ്യേണ്ടതില്ല എന്നതാണ് മറ്റൊരു ഫീച്ചര്‍.

വെയിറ്റിങ് ലിസ്റ്റിലെ ടിക്കറ്റ് കണ്‍ഫോമാകുമോയെന്ന് അറിയാന്‍:

ഐആര്‍സിടിസിയുടെ പുതിയ വെബ്‍സൈറ്റില്‍ ലോഗിന്‍ ചെയ്യുക. ഇതിന് ശേഷം യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്ന തിയതിയും ക്ലാസും പുറപ്പെടുന്ന സ്ഥലവും ലക്ഷ്യസ്ഥാനവും രേഖപ്പെടുത്തുക. ആ സമയം നിങ്ങളുടെ ട്രെയിനിലെ ടിക്കറ്റുകള്‍ വെയിറ്റിങ് ലിസ്റ്റിലാണെങ്കില്‍ "CNF Probability" എന്നൊരു ഓപ്ഷന്‍ ലഭിക്കും. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുമ്പ് ഈ ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ കണ്‍ഫോം ടിക്കറ്റ് ലഭിക്കുമോയെന്നും എത്ര ശതമാനം സാധ്യതയുണ്ടെന്നും സൈറ്റ് പ്രവചിക്കും. പ്രത്യേക അല്‍ഗോരിതം ഉപയോഗിച്ചാണ് പ്രവചനം നടത്തുന്നത്.