LiveTV

Live

National

ഗാന്ധിജിയുടെ ചിത്രം മാറ്റി കറന്‍സിയില്‍ സവര്‍ക്കറെ പ്രതിഷ്ഠിക്കണമെന്ന് ഹിന്ദു മഹാസഭ; പരിഹസിച്ച് സോഷ്യല്‍മീഡിയ

ഗാന്ധിജിയുടെ ചിത്രം മാറ്റി കറന്‍സിയില്‍ സവര്‍ക്കറെ പ്രതിഷ്ഠിക്കണമെന്ന് ഹിന്ദു മഹാസഭ; പരിഹസിച്ച് സോഷ്യല്‍മീഡിയ
Summary
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ചിത്രം ഒഴിവാക്കി വീര്‍ സവര്‍ക്കറുടെ ചിത്രം കറന്‍സിയില്‍

വിചിത്രമായ പല ആവശ്യങ്ങളും ഉന്നയിച്ച് പാരമ്പര്യമുള്ള ഹിന്ദു മഹാസഭയുടെ പുതിയൊരു നിര്‍ദേശം സോഷ്യല്‍മീഡിയയില്‍ ട്രോളുകള്‍ക്ക് കാരണമായിരിക്കുകയാണ്. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ചിത്രം ഒഴിവാക്കി വീര്‍ സവര്‍ക്കറുടെ ചിത്രം കറന്‍സിയില്‍ പ്രതിഷ്ഠിക്കണമെന്നാണ് ഹിന്ദു മഹാസഭ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

സവര്‍ക്കറിന് ഭാരത് രത്ന നല്‍കി ആദരിക്കണമെന്നും ഹിന്ദു മഹാസഭാ തലവന്‍ സ്വാമി ചക്രപാണി ആവശ്യപ്പെട്ടു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ ഏറ്റവും വലിയ പങ്കുവഹിച്ചത് സവര്‍ക്കറാണെന്നും അതുകൊണ്ട് തന്നെ രാജ്യത്തെ കറന്‍സി നോട്ടുകളില്‍ സവര്‍ക്കറുടെ ചിത്രം ആലേഖനം ചെയ്ത് അദ്ദേഹത്തെ ആദരിക്കണമെന്നുമാണ് ഹിന്ദു മഹാസഭയുടെ ആവശ്യം. ഏതായാലും ഈ വിചിത്ര ആവശ്യത്തിന് സോഷ്യല്‍മീഡിയയില്‍ ട്രോളുകളുടെ തള്ളിക്കയറ്റമാണ്.