LiveTV

Live

National

ജമ്മുകശ്മീരില്‍ ഭീകരാക്രമണത്തില്‍ രണ്ട് മരണം

ജമ്മുകശ്മീരില്‍ ഭീകരാക്രമണത്തില്‍ രണ്ട് മരണം
Summary
നോമ്പു കാലം പ്രമാണിച്ച് കേന്ദ്രസര്‍ക്കാര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച ശേഷം ജമ്മു കശ്മീരില്‍ ഇതാദ്യമായാണ് ഭീകരര്‍ അക്രമം അഴിച്ച് വിട്ടത്.

ജമ്മു കശ്മീരില്‍ രണ്ടിടത്ത് ഭീകരാക്രമണം. പുല്‍വാമയിലെ സൈനിക ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരു സൈനികനും പ്രദേശവാസിയും കൊല്ലപ്പെട്ടു. ഷോപ്പിയാനില്‍ സൈനിക വ്യൂഹത്തിന് നേരയുണ്ടായ ബോംബാക്രമണത്തില്‍ 3 സൈനികര്‍ക്ക് പരിക്കേറ്റു.

നോമ്പു കാലം പ്രമാണിച്ച് കേന്ദ്രസര്‍ക്കാര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച ശേഷം ജമ്മു കശ്മീരില്‍ ഇതാദ്യമായാണ് ഭീകരര്‍ അക്രമം അഴിച്ച് വിട്ടത്. ഇന്നലെ രാത്രിയായിരുന്നു അക്രമങ്ങള്‍. പുല്‍വാമ മേഖലയില്‍ കാക്കപുരയിലെ 50 രാഷ്ട്രീയ റൈഫില്‍ കാമ്പിന് നേരയാണ് ഭീകരര്‍ വെടിയുതിര്‍ത്തത്. സൈന്യവും ശക്തമായി തിരിച്ചടിച്ചു.

ഏറ്റുമുട്ടലില്‍ ഒരു സൈനികനും ബിലാല്‍ അഹമ്മദ് എന്ന പ്രദേശ വാസിയും കൊല്ലപ്പെട്ടു. ഷോപ്പിയാനില്‍ സൈനിക വ്യൂഹത്തിന് നേരെ ബോംബ് ആക്രമണമാണ് ഉണ്ടായത്. സൈനിക വാന്‍ ഭാഗികമായി തകര്‍ന്നു, മൂന്ന് സൈനികര്‍ക്ക് പരുക്കേറ്റു. രണ്ടിടങ്ങളിലും പൊലീസ് സുരക്ഷ ശക്തമാക്കി.