LiveTV

Live

National

ബിജെപിയെ തോല്‍പ്പിക്കാന്‍ പ്രാദേശിക പാര്‍ട്ടികള്‍ ഒരുമിക്കുമെന്ന് ചന്ദ്രബാബു നായ്ഡു

ബിജെപിയെ തോല്‍പ്പിക്കാന്‍ പ്രാദേശിക പാര്‍ട്ടികള്‍ ഒരുമിക്കുമെന്ന് ചന്ദ്രബാബു നായ്ഡു
Summary
നോട്ട് നിരോധത്തില്‍ എത്രപേര്‍ക്ക് നേട്ടമുണ്ടായെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും വിമര്‍ശിച്ചു.

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ പ്രാദേശിക പാര്‍ട്ടികള്‍ ഒരുമിക്കുമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായ്ഡു. ബിജെപി വലിയ തോല്‍വി നേരിടുമെന്നും ചന്ദ്രബാബു നായ്ഡു പറഞ്ഞു. നോട്ട് നിരോധത്തില്‍ എത്രപേര്‍ക്ക് നേട്ടമുണ്ടായെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും വിമര്‍ശിച്ചു.

2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രാദേശിക പാര്‍ട്ടികളാകും ഭരണം ആരെന്ന് തീരുമാനിക്കുകയെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായ്ഡു പറഞ്ഞു. ബിജെപിയെ തോല്‍പ്പിക്കാന്‍ എല്ലാം പ്രാദേശിക പാര്‍ട്ടികളും ഒന്നിക്കും. വന്‍തോല്‍വിയാണ് ബിജെപി നേരിടാന്‍ പോകുന്നതെന്നും ചന്ദ്രബാബു നായ്ഡു വ്യക്തമാക്കി. സമ്പദ് മേഖലക്ക് ഗുണകരമാകുമെന്ന് കരുതിയാണ് നോട്ട് നിരോധത്തെ അനുകൂലിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ മൂലം ബാങ്കുകള്‍ പാപ്പരായെന്നും ചന്ദ്രബാബു നായ്ഡു ചൂണ്ടിക്കാട്ടി.

അതേസമയം, നോട്ട് നിരോധത്തില്‍ എത്രപേര്‍ക്ക് നേട്ടമുണ്ടായെന്ന വിമര്‍ശവുമായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും രംഗത്ത് വന്നു. പാവപ്പെട്ടവരില്‍ നിന്ന് കടം തിരിച്ച് പിടിക്കാന്‍ കാണിക്കുന്ന കൃത്യത ബാങ്കുകള്‍, ലോണെടുത്ത് അപ്രത്യക്ഷരാകുന്ന പണക്കാരുടെ കാര്യത്തില്‍ കാണിക്കുന്നില്ലെന്നും നിതീഷ് കുമാര്‍ പറഞ്ഞു.