LiveTV

Live

National

തൂത്തുക്കുടി വെടിവെപ്പിനെ തുടര്‍ന്ന് സംഘര്‍ഷം: തമിഴ്‍നാട്ടില്‍ നാളെ ബന്ദ്

തൂത്തുക്കുടി വെടിവെപ്പിനെ തുടര്‍ന്ന് സംഘര്‍ഷം: തമിഴ്‍നാട്ടില്‍ നാളെ ബന്ദ്
Summary
സ്റ്റാലിനടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

തൂത്തുകുടിയില്‍ 12 പേരെ വെടിവെച്ച് കൊന്നതില്‍ പ്രതിഷേധിച്ഛ് വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താൽ പുരോഗമിക്കുന്നു. ഇന്നലെ വെടിവെപ്പ് ഉണ്ടായ അണ്ണാ നഗറിൽ പോലിസ് വ്യാപകമായ അതിക്രമം നടത്തി. സെക്രട്ടറിയേറ്റിന് മുന്നില്‍ ഉപരോധ സമരം നടത്തിയ പ്രതിപക്ഷ നേതാവ് സ്റ്റാലിനടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കി. തൂത്തുക്കുടിയില്‍ ഇന്നും ചെറിയ സംഘര്‍ഷമുണ്ടായി.

നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ പ്രകടനവും പൊതുസമ്മേളനവും എല്ലാം പൊലീസ് ഇടപെട്ട് ഒഴിവാക്കിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ സ്ഥിതിഗതികള്‍ ശാന്തമാണ്. ചില പ്രദേശങ്ങളില്‍ മാത്രമാണ് അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കട കമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടക്കുന്നു. ഇരുചക്രവാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങുന്നത്. ഇന്നലെ രാത്രി വീടുകളില്‍ അതിക്രമിച്ച് കയറിയ പൊലീസ് ഉദ്യോഗസ്ഥര്‍ വാഹനങ്ങള്‍ അടിച്ചു തകര്‍ത്തു. ജനങ്ങളെ ഭീതിപ്പെടുത്താന്‍ വേണ്ടിയാണ് പൊലീസ് നടപടിയെന്നാണ് ആരോപണം. ചികിത്സയില്‍ കഴിയുന്നവരെ ഇന്നും വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതാക്കള്‍ സന്ദര്‍ശിച്ചു. ഇന്റർനെറ്റ് നിയന്ത്രണം 5 ദിവസത്തേക്ക് കൂടി തുടരും.

അതിനിടെ വെടിവെപ്പില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് സ്റ്റാലിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ ഉപരോധസമരം നടത്തി. സ്റ്റാലിനടക്കമുള്ളവരെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി.