LiveTV

Live

National

എസ്‍ബിഐക്ക് നാലാം പാദത്തില്‍ 7,718 കോടി രൂപ നഷ്ടം; കാരണമിതാണ്...

എസ്‍ബിഐക്ക് നാലാം പാദത്തില്‍ 7,718 കോടി രൂപ നഷ്ടം; കാരണമിതാണ്...
Summary
രാജ്യത്തെ വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ്​ ബാങ്ക്​ ഓഫ്​ ഇന്ത്യക്ക്​ മാർച്ചിൽ അവസാനിച്ച അവസാന പാദത്തിൽ വന്‍ നഷ്ടം രേഖപ്പെടുത്തി.

രാജ്യത്തെ വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ്​ ബാങ്ക്​ ഓഫ്​ ഇന്ത്യക്ക്​ മാർച്ചിൽ അവസാനിച്ച അവസാന പാദത്തിൽ വന്‍ നഷ്ടം രേഖപ്പെടുത്തി. 2017-18 ജനുവരി - മാർച്ച്​ പാദത്തിൽ 7718 ​കോടി രൂപയുടെ നഷ്ടമാണുണ്ടായത്​. മറ്റൊരു പൊതുമേഖല ബാങ്കായ പഞ്ചാബ്​ നാഷനൽ ബാങ്ക്​ നാലാംപാദത്തിൽ 13,417 കോടിയുടെ കനത്തനഷ്ടം നേരിട്ടിരുന്നു. മുൻ വർഷത്തെ അപേക്ഷിച്ച്​ കരുതൽധനം 28,096 കോടിയായി വർധിച്ചതാണ്​ ബാങ്കിനെ നഷ്ടത്തിലാക്കിയത്​. കിട്ടാക്കടത്തിന്റെ​ തോത്​ ക്രമാതീതമായി വർധിച്ചതും നഷ്ടത്തിന്​ ആക്കം കൂട്ടി.