LiveTV

Live

National

പദ്ധതി പാളി; യെദ്യൂരപ്പ രാജിവെച്ചേക്കും

പദ്ധതി പാളി; യെദ്യൂരപ്പ രാജിവെച്ചേക്കും
Summary
വിശ്വാസവോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ബിജെപി ക്യാമ്പിന് തിരിച്ചടി.

വിശ്വാസവോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ബിജെപി ക്യാമ്പിന് തിരിച്ചടി. വോട്ടെടുപ്പിന് മുമ്പ് തന്നെ യെദ്യൂരപ്പ രാജിവെച്ചേക്കുമെന്നാണ് സൂചന. വിശ്വാസവോട്ടെടുപ്പില്‍ പരാജയം മണത്തതോടെയാണ് യെദ്യൂരപ്പ രാജിയിലേക്ക് നീങ്ങുന്നത്. കേവല ഭൂരിപക്ഷം നേടുന്നതിനായി എംഎല്‍എമാരുടെ പിന്തുണ ഉറപ്പിക്കാനുള്ള നീക്കങ്ങള്‍ പാളിയതാണ് ബിജെപിക്ക് തിരിച്ചടി ആയത്. 'കാണാതായ' കോണ്‍ഗ്രസ് എംഎല്‍എമാരായ ആനന്ദ് സിങിനെയും പ്രതാപ് ഗൌഡയെയും നിയമസഭയില്‍ എത്തിക്കാനുള്ള ശ്രമം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇവര്‍ക്ക് വിപ്പ് നല്‍കാനുള്ള ശ്രമവുമുണ്ട്.

യെദ്യൂരപ്പ കോണ്‍ഗ്രസ് എംഎല്‍എ ബിസി പാട്ടീലിന് കോഴവാഗ്ദാനം ചെയ്യുന്ന സംഭാഷണം കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. വിശ്വാസവോട്ടെടുപ്പില്‍ തനിക്ക് അനുകൂലമായി വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ടാണ് യെദ്യൂരപ്പ പാട്ടീലിനെ വിളിച്ചത്. രാവിലെ യെദ്യൂരപ്പയുടെ മകന്‍ വിജേന്ദ്ര രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരുടെ ഭാര്യമാര്‍ക്ക് പണം വാഗ്ദാനം ചെയ്യുന്ന ഓഡിയോയും കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. ഇതോടെ വിശ്വാസവോട്ടെടുപ്പിനെ മറികടക്കാന്‍ ബിജെപിക്ക് കഴിയില്ലെന്ന പ്രതീതിയും വളര്‍ന്നു. നാണക്കേട് ഒഴിവാക്കാന്‍ വിശ്വാസവോട്ടെടുപ്പിന്റെ ഉത്തരവാദിത്തം കര്‍ണാടക ബിജെപി നേതൃത്വത്തിന് മേലിട്ട് കൈകഴുകാന്‍ കേന്ദ്രനേതൃത്വം ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. വിജയിക്കാന്‍ കഴിയില്ലെങ്കില്‍ വിശ്വാസവോട്ടെടുപ്പിന് മുമ്പ് തന്നെ രാജിവെക്കാന്‍ കേന്ദ്രം യെദ്യൂരപ്പക്ക് നിര്‍ദേശം നല്‍കിയതായാണ് സൂചന.