LiveTV

Live

National

രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരെയും ഒരു ബിജെപി എംഎല്‍എയേയും കാണാനില്ല

രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരെയും ഒരു ബിജെപി എംഎല്‍എയേയും കാണാനില്ല
Summary
ജെഡിഎസിന്റെ എംഎല്‍എമാരെല്ലാം തന്നെ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കാണാതായ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഇതുവരെ മടങ്ങിയെത്തിയിട്ടില്ല. ആനന്ദ് സിങ്, പ്രതാപ് ഗൗഡ പാട്ടീല്‍ എന്നിവരാണവര്‍. നേരത്തെ തന്നെ ഇവരെ കുറിച്ച് വിവരമില്ലെന്നും ക്യാമ്പിലെത്തിയിട്ടില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. എംഎല്‍എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നുകൊണ്ടിരിക്കുകയാണെങ്കിലും ഇവരിനിയും സഭയിലെത്തിയിട്ടില്ല. ബംഗളുരുവിലെ ഒരു റിസോര്‍ട്ടില്‍ തന്നെ ഇവരുണ്ടെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പൊലീസ് ഇരുവര്‍ക്കും വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബിജെപി നേതാക്കളും കോടീശ്വരന്മാരുമായ റെഡ്ഡി സഹോദരങ്ങളുമായി ബന്ധമുള്ളയാളാണ് ആനന്ദ് സിങ്. ബെല്ലാരിയിലെ വിജയനഗരത്തില്‍ നിന്നുള്ള എം.എല്‍.എയാണ് ഇദ്ദേഹം. മസ്‌കിയില്‍ നിന്നുള്ള എംഎല്‍എയാണ് പ്രതാപ് ഗൗഡ പാട്ടീല്‍. ഇദ്ദേഹത്തെ കോണ്‍ഗ്രസ് എം.എല്‍.എ മാരെ താമസിച്ച ഈഗിള്‍ടണ്‍ റിസോട്ടില്‍ നിന്നാണ് കാണാതായത്.

ബിജെപിയുടെ ഒരു എംഎല്‍എയും സഭയിലെത്തിയിട്ടില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. സോമശേഖര റെഡ്ഢി എന്ന ബിജെപി എംഎല്‍എയാണ് സഭയിലെത്താത്തത്. ജെഡിഎസിന്റെ എംഎല്‍എമാരെല്ലാം തന്നെ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയിട്ടുണ്ട്.

തങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാര്‍ രാജിവെക്കുമെന്ന ആത്മവിശ്വാസമാണ് ബിജെപി പ്രകടിപ്പിക്കുന്നത്.