LiveTV

Live

National

'വീരപ്പന്‍' പരീക്ഷ ഇന്ന് ; വ്യത്യസ്ത ഒന്നാം പേജുമായി ടെലിഗ്രാഫ്

'വീരപ്പന്‍' പരീക്ഷ ഇന്ന് ; വ്യത്യസ്ത ഒന്നാം പേജുമായി ടെലിഗ്രാഫ്
Summary
ആനകളെ വേട്ടയാടിയ കര്‍ണാടകക്കാരനായ കാട്ടുകള്ളന്‍റെ മരണത്തിന് 14 വര്‍ഷങ്ങള്‍ക്ക് ശേഷം വെള്ള വസ്ത്രം ധരിച്ച വീരപ്പന്‍മാര്‍ എംഎല്‍എമാരെ വേട്ടയാടാനിറങ്ങിയിരിക്കുകയാണെന്നും

കര്‍ണാടകയില്‍ യെദിയൂരപ്പ സര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പ് നേരിടുമ്പോള്‍ തികച്ചും വ്യത്യസ്ത ഒന്നാം പേജുമായി ദ ടെലിഗ്രാഫ് ദിനപത്രം. വീരപ്പന്‍ പരീക്ഷ ഇന്ന് എന്ന തലക്കെട്ടോടെയാണ് ഇന്നത്തെ പത്രം ഇറങ്ങിയിട്ടുള്ളത്. വെള്ള പാന്‍റും വെള്ള ഷര്‍ട്ടും ധരിച്ചു നില്‍ക്കുന്ന വീരപ്പന്‍റെ ഫോട്ടോയും ഉണ്ട്. ആനകളെ വേട്ടയാടിയ കര്‍ണാടകക്കാരനായ കാട്ടുകള്ളന്‍റെ മരണത്തിന് 14 വര്‍ഷങ്ങള്‍ക്ക് ശേഷം വെള്ള വസ്ത്രം ധരിച്ച വീരപ്പന്‍മാര്‍ എംഎല്‍എമാരെ വേട്ടയാടാനിറങ്ങിയിരിക്കുകയാണെന്നും ഭയന്ന കോണ്‍ഗ്രസ് - ജെഡിഎസ് കക്ഷികള്‍ തങ്ങളുടെ എംഎല്‍എമാരെ ഹൈദരാബാദിലേക്ക് മാറ്റി തിരികെ കൊണ്ടുവരാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നും അടിക്കുറിപ്പ് പറയുന്നു.

'വീരപ്പന്‍' പരീക്ഷ ഇന്ന് ; വ്യത്യസ്ത ഒന്നാം പേജുമായി ടെലിഗ്രാഫ്