LiveTV

Live

National

ബലാത്സംഗത്തെ തമാശയാക്കി ജിം സാര്‍ഭ്; കയ്യടിച്ച് പ്രോത്സാഹിപ്പിച്ച കങ്കണ വിവാദത്തില്‍

ബലാത്സംഗത്തെ തമാശയാക്കി ജിം സാര്‍ഭ്; കയ്യടിച്ച് പ്രോത്സാഹിപ്പിച്ച കങ്കണ വിവാദത്തില്‍
Summary
ഇതിനിടെ പ്രസ്താവനയിൽ വിശദീകരണവുമായി നടന്‍ ജിം സാര്‍ഭ് രംഗത്തെത്തി.

ബലാത്സംഗത്തെ തമാശയായി പരാമര്‍ശിച്ച നടൻ ജിം സാര്‍ഭിനെ കയ്യടിച്ച് പ്രോത്സാഹിപ്പിച്ച നടി കങ്കണ റണാവത്ത് വിവാദത്തില്‍. ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ നടിക്ക് നേരെ കടുത്ത വിമര്‍ശങ്ങളാണ് ഉയരുന്നത്. ഇതിനിടെ പ്രസ്താവനയിൽ വിശദീകരണവുമായി നടന്‍ ജിം സാര്‍ഭ് രംഗത്തെത്തി.

മദ്യം കഴിക്കുന്നതിനേക്കാള്‍ നല്ലത് പന്ത്രണ്ട് വേശ്യകളാല്‍ ബലാത്സംഗം ചെയ്യപ്പെടുന്നതാണെന്ന് നടൻ ജിം സാർഭ് പറയുന്നതും അത് കേട്ട് നടി കങ്കണ റണാവത്ത് കയ്യടിച്ച് ചിരിക്കുകയും ചെയ്യുന്ന വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചത്. കാന്‍ ഫിലിം ഫെസ്റ്റിവലിന്‍റെ ഭാഗമായി നടന്ന ഒരു പരിപാടിയിലായിരുന്നു സംഭവം. വീഡിയോ വൈറലായതോടെ കങ്കണക്കെതിരെ വിമർശങ്ങളുമായി നിരവധി പേർ രംഗത്തെത്തി. ബോളിവുഡിലെ ധൈര്യശാലിയും ഫെമിനിസ്റ്റുമായ ഒരു നടിയില്‍ നിന്നും ഇത്തരം ഒരു രീതി പ്രതീക്ഷിച്ചിരുന്നില്ലെന്നും ബലാത്സംഗം തമാശയായി ആണോ കങ്കണ കാണുന്നതെന്നും വിമര്‍ശം ഉയരുകയാണ്. അതിനൊപ്പം തന്നെ നടിയുടെ ഈ രീതി ഇരട്ടത്താപ്പാണെന്നും വിമര്‍ശമുണ്ട്. സല്‍മാന്‍റെ ബ്ലോക്ക് ബസ്റ്റര്‍ ചിത്രം സുല്‍ത്താന്‍റെ പ്രചാരണ പരിപാടിയില്‍ ഗുസ്തി കഴിഞ്ഞ് പുറത്ത് വന്നപ്പോള്‍ ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീയെപ്പോലെ ആയിരുന്നു തന്‍റെ അവസ്ഥ എന്ന് സല്‍മാന്‍ ഖാന്‍ പറഞ്ഞിരുന്നു. ഇതിനെതിരെ വന്‍ വിമര്‍ശമാണ് കങ്കണ നടത്തിയത്. അത്തരം ഒരു നടി ഇപ്പോള്‍ ജിമ്മിനെ പ്രോത്സാഹിപ്പിച്ചത് ഇരട്ടത്താപ്പാണെന്ന് ആരാധകര്‍ പറയുന്നു.

എന്നാൽ തന്‍റെ പ്രസ്താവനയിൽ വിശദീകരണവുമായി നടൻ ജിം സാർഭ് രംഗത്തെത്തി. തന്‍റെ പ്രസ്താവന ഏത് പശ്ചാത്തലത്തില്‍ ഉള്ളതാണെന്ന് മനസിലാക്കാതെയാണ് ആക്രമണം നടത്തുന്നതെന്നും ഒരു തരത്തിലുള്ള ലൈംഗിക അതിക്രമങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന ആളല്ല താനെന്നും ജിം പറഞ്ഞു. വിഷയത്തില്‍ ഇതുവരെ കങ്കണ റണാവത്ത് പ്രതികരിച്ചിട്ടില്ല. സോനം കപൂറിന്‍റെ നീർജയില്‍ തീവ്രവാദിയുടെ വേഷത്തിലും പത്മാവതില്‍ രണ്‍വീര്‍ സിങിന്‍റെ ഉപദേഷ്ടാവിന്‍റെ വേഷത്തിലും ശ്രദ്ധനേടിയിട്ടുള്ള ആളാണ് ജിം സാർഭ്.