LiveTV

Live

National

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് മൃഗീയ ഭൂരിപക്ഷം

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് മൃഗീയ ഭൂരിപക്ഷം
Summary
ഫലമറിഞ്ഞ മുഴുവന്‍ ജില്ലാ പരിഷത്തുകളും പഞ്ചായത്ത് സമിതികളും തൃണമൂല്‍ സ്വന്തമാക്കി. ഗ്രാമപഞ്ചായത്തുകളില്‍ മാത്രമാണ് നിലവില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വിജയിച്ചത്.

പശ്ചിമബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് മൃഗീയ ഭൂരിപക്ഷം. ഫലമറിഞ്ഞ മുഴുവന്‍ ജില്ലാ പരിഷത്തുകളും പഞ്ചായത്ത് സമിതികളും ടിഎംസി സ്വന്തമാക്കി. ഗ്രാമപഞ്ചായത്തുകളിലും തൃണമൂലിന് തന്നെയാണ് ആധിപത്യം. തെരഞ്ഞെടുപ്പിന് ഇടെയുണ്ടായ അക്രമങ്ങളില്‍ 20 പേരാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടിരുന്നത്.

വോട്ടെണ്ണലിനിടെയും പശ്ചിമബംഗാളില്‍ പലയിടങ്ങളിലും അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതിപക്ഷ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളും പോളിംഗ് ഏജന്‍റുമാരും ആക്രമണത്തിന് ഇരയായി. നോര്‍ത്ത് ദിന്‍പൂരില്‍ രണ്ട് പേരെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെടിവെച്ചു. നിരവധി വാഹനങ്ങളും തകര്‍ത്തു. മൃഗീയ ഭൂരിപക്ഷത്തോടെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് മുന്നേറുന്നത്. ഫലമറിഞ്ഞ മുഴുവന്‍ ജില്ലാ പരിഷത്തുകളും പഞ്ചായത്ത് സമിതികളും തൃണമൂല്‍ സ്വന്തമാക്കി. ഗ്രാമപഞ്ചായത്തുകളില്‍ മാത്രമാണ് നിലവില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വിജയിച്ചത്.

ഫലമറിഞ്ഞ 749 ഗ്രാമ പഞ്ചായത്തുകളില്‍ 648 ലും തൃണമൂല്‍ വിജയിച്ചു. രണ്ടാം സ്ഥാനത്തുള്ള ബിജെപിക്ക് 58 പഞ്ചായത്തുകള്‍ മാത്രമാണുളളത്. കോണ്‍ഗ്രസ് എട്ടും ഇടത് പാര്‍ട്ടികള്‍ 6 ഉം പഞ്ചായത്തുകളില്‍ ഭരണം സ്വന്തമാക്കി. കനത്ത സുരക്ഷയാണ് വോട്ടെണ്ണലിനോട് അനുബന്ധിച്ച് സംസ്ഥാന വ്യാപകമായി ഒരുക്കിയിട്ടുള്ളത്. തിങ്കളാഴ്ച്ച നടന്ന വോട്ടെടുപ്പില്‍ 20 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.