LiveTV

Live

National

ഉത്തര്‍പ്രദേശ് വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍: അന്വേഷണത്തിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്

ഉത്തര്‍പ്രദേശ് വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍: അന്വേഷണത്തിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്
Summary
പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കാന്‍ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി. പൊലീസ് നടത്തിയ 17 ഏറ്റുമുട്ടല്‍ കൊലകളിലാണ് അന്വേഷണം

ഉത്തര്‍പ്രദേശിലെ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കാന്‍ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി. പൊലീസ് നടത്തിയ 17 ഏറ്റുമുട്ടല്‍ കൊലകളിലാണ് അന്വേഷണം നടത്തേണ്ടത്. 4 ആഴ്ച്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഉത്തരവില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.