LiveTV

Live

National

യെദിയൂരപ്പ വീണ്ടും ഗവര്‍ണറെ കണ്ടു; നാളെ സത്യപ്രതിജ്ഞയെന്ന് സൂചന

യെദിയൂരപ്പ വീണ്ടും ഗവര്‍ണറെ കണ്ടു; നാളെ സത്യപ്രതിജ്ഞയെന്ന് സൂചന
Summary
രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന കര്‍ണാടകയില്‍ ഭൂരിപക്ഷമില്ലെങ്കിലും സര്‍ക്കാറുണ്ടാക്കാനുള്ള നീക്കം ബിജെപി ശക്തമാക്കി. തനിക്ക് 115 അംഗങ്ങളുടെ പിന്തുണയുണ്ടെന്ന് യെദിയൂരപ്പ ഗവര്‍ണറെ അറിയിച്ചു.

രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന കര്‍ണാടകയില്‍ ഭൂരിപക്ഷമില്ലെങ്കിലും സര്‍ക്കാറുണ്ടാക്കാനുള്ള നീക്കം ബിജെപി ശക്തമാക്കി. തനിക്ക് 115 അംഗങ്ങളുടെ പിന്തുണയുണ്ടെന്ന് യെദിയൂരപ്പ ഗവര്‍ണറെ അറിയിച്ചു. നാളെത്തന്നെ സത്യപ്രതിജ്ഞ ചെയ്യാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി ക്യാമ്പ്.

ഇന്നു രാവിലെ പത്തരയ്ക്ക് ബിജെപി ആസ്ഥാനത്ത് നടന്ന എംഎല്‍എമാരുടെ യോഗം ബി.എസ്. യെദിയൂരപ്പയെ കക്ഷിനേതാവായി തെരഞ്ഞെടുത്തു. ഇതിന് പിന്നാലെയാണ് യെദിയൂരപ്പ വീണ്ടും ഗവര്‍ണറെ കണ്ടത്. നസര്‍ക്കാറുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ച ബി ജെ പി നേതാവ് തനിക്ക് 115 അംഗങ്ങളുടെ പിന്തുണയുണ്ടെന്ന് ഗവര്‍ണറെ രേഖാമൂലം അറിയിച്ചുവെന്നാണ് വിവരം. നല്ല തീരുമാനം വേഗത്തിലുണ്ടാകുമെന്നാണ് ഗവര്‍ണറെ കണ്ട ശേഷമുള്ള യെദിയൂരപ്പയുടെ പ്രതികരണം.

നാളെ രാവിലെ ഒമ്പതരയ്ക്ക് കണ്ഠീരവ സ്റ്റേഡിയത്തില്‍ വച്ച് സത്യപ്രതിജ്ഞാ ചടങ്ങ് നടത്താനുള്ള നീക്കങ്ങളും ബിജെപി നടത്തുന്നുണ്ട്. എന്നാല്‍ 6 ബിജെപി എം എല്‍ എമാര്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ടുവെന്ന വാര്‍ത്ത ബിജെപി ക്യാമ്പിലും ആശങ്ക സൃഷ്ടിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആറ് എം എല്‍ എമാരുമായും ആശയവിനിമയം നടത്തിയെന്നും റിപ്പോര്‍ട്ടുണ്ട്.