LiveTV

Live

National

ക്ഷേത്രത്തിലേക്ക് പോയ ദളിത് യുവതിയെ കൂട്ടമാനഭംഗം ചെയ്തു

 ക്ഷേത്രത്തിലേക്ക് പോയ ദളിത് യുവതിയെ കൂട്ടമാനഭംഗം ചെയ്തു
Summary
യുപിയിലെ പ്രശസ്തമായ നൈമിശരണ്യ ധാം ക്ഷേത്രത്തിനടുത്ത് വച്ചാണ് പീഡിപ്പിച്ചത്

ഉത്തര്‍പ്രദേശില്‍ ക്ഷേത്രത്തിലേക്ക് പോയ ദളിത് യുവതിയെ(26)മൂന്ന് പേര്‍ ചേര്‍ന്ന് കൂട്ടമാനഭംഗത്തിനിരയാക്കി. യുപിയിലെ പ്രശസ്തമായ നൈമിശരണ്യ ധാം ക്ഷേത്രത്തിനടുത്ത് വച്ചാണ് പീഡിപ്പിച്ചത്. സീതാപൂര്‍ ജില്ലയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രാമു(32), രാമേശ്വര്‍ കശ്യപ്(42), പാത്രു കശ്യപ്(23)എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് മൃശ്ചിക് ഇന്‍സ്പെക്ടര്‍ അശോക് കുമാര്‍ സിംഗ് പറഞ്ഞു.

തിങ്കളാഴ്ച രാത്രി പതിനൊന്ന് മണിയോടെ 19കാരനായ മരുമകനെയും കൂട്ടി അമ്പലത്തിലേക്ക് പോവുകയായിരുന്നു യുവതി. അമാവാസിയോടനുബന്ധിച്ച് തിങ്കളാഴ്ച ക്ഷേത്രത്തില്‍ പ്രത്യേക പ്രാര്‍ത്ഥനയുണ്ടായിരുന്നു. ഇതുകണ്ട അക്രമികള്‍ മരുമകനെ അടിച്ചു വീഴ്ത്തിയ ശേഷം യുവതിയെ ആക്രമിക്കുകയായിരുന്നു. മരുമകന്‍ ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയും പൊലീസെത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. യുവതിയെ വൈദ്യപരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്.