LiveTV

Live

National

മഹാരാഷ്ട്ര ഉപതെരഞ്ഞെടുപ്പില്‍ ബിജെപി നേരിടുന്നത് കടുത്ത മത്സരം

മഹാരാഷ്ട്ര ഉപതെരഞ്ഞെടുപ്പില്‍ ബിജെപി നേരിടുന്നത് കടുത്ത മത്സരം
Summary
സ്വന്തം സ്ഥാനാര്‍ത്ഥികളുടെ ജയത്തിനായി മറ്റ് സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശപത്രിക പിന്‍വലിപ്പിക്കാനുള്ള സമര്‍ദ്ദമാണ് മണ്ഡലങ്ങളിലെല്ലാം പാര്‍ട്ടികള്‍ നടത്തുന്നത്.

മഹാരാഷ്ട്രയിലെ മൂന്ന് സീറ്റുകളില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി നേരിടുന്നത് കടുത്ത മത്സരം. പല്‍ഗാര്‍ ലോകസഭാ സീറ്റില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്ന ശിവസേന പാലുസ് കഡേഗോണ്‍ അസംബ്ലി മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചു. മെയ് 31 നാണ് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുക.

സ്വന്തം സ്ഥാനാര്‍ത്ഥികളുടെ ജയത്തിനായി മറ്റ് സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശപത്രിക പിന്‍വലിപ്പിക്കാനുള്ള സമര്‍ദ്ദമാണ് മണ്ഡലങ്ങളിലെല്ലാം പാര്‍ട്ടികള്‍ നടത്തുന്നത്. പാല്‍ഗാര്‍, ബാന്‍ന്ദ്ര ഗോണ്ടിയ ലോക്സഭാ മണ്ഡലങ്ങളിലും പാലുസ് കഡേഗോണ്‍ അസംബ്ലിസീറ്റിലുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പാല്‍ഗാര്‍ മണ്ഡലത്തില്‍ ശിവസേനയും ബഹുജന്‍ വികാസ് അഗാഡി പാര്‍ട്ടിയും മത്സരിക്കുന്നത് ബിജെപി സ്ഥാനാര്‍ത്ഥി രാജേന്ദ്ര ഗാവിറ്റിന് ശക്തമായ വെല്ലുവിളിയാണ്. പാലുസ് കഡേഗോണില്‍ നിന്ന് സ്വന്തം സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് കോണ്‍ഗ്രസിനെ സഹായിക്കാമെന്ന് ബിജെപി അറിയിച്ചിട്ടുണ്ട്.

ഇവിടെ തെരഞ്ഞെടുപ്പ് വന്നത് സിറ്റിങ് എംഎല്‍എ മരിച്ച ഒഴിവിലാണെന്നതാണ് സഹകരണം വാഗദാനം ചെയ്തതിന് പിന്നിലെ കാരണം. എന്നാല്‍ പകരം പാല്‍ഗാറിലെ കോണ്‍ഗ്രസിന്‍റെ പിന്തുണയാണ് ബിജെപിയുടെ ലക്ഷ്യം. എന്നാല്‍ ഇക്കാര്യത്തില്‍ ബിജെപി നേരിട്ട് ഒന്നും സംസാരിച്ചിട്ടില്ലെന്നും അങ്ങനെ വന്നാല്‍ തന്നെ സഹകരണത്തെ കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയില്ലെന്നും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അശോക് ചവാന്‍ പ്രതികരിച്ചു. പാലസ് കഡേഗോണില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് ശിവസേന പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ മത്സരിക്കുന്ന സിപിഎമ്മിനെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. മറ്റൊരു മണ്ഡലമായ ബാന്ദ്ര ഗോണ്ടിയയില്‍ എന്‍സിപി സ്ഥാനാര്‍ത്ഥിക്ക് കോണ്‍ഗ്രസിന്‍റെ പിന്തുണയും ഉണ്ട്.