LiveTV

Live

National

മോ​ദി​യെ നു​ണ​യ​നാ​യി ചി​ത്രീ​ക​രി​ച്ച പോ​സ്റ്റ​റു​ക​ൾക്കെതിരെ അന്വേഷണം

മോ​ദി​യെ നു​ണ​യ​നാ​യി ചി​ത്രീ​ക​രി​ച്ച പോ​സ്റ്റ​റു​ക​ൾക്കെതിരെ അന്വേഷണം
Summary
ബി.​ജെ​.പി പ​രാ​തി​ക്കു പി​ന്നാ​ലെ പോ​ലീ​സ് ഇ​ട​പെ​ട്ടാ​ണ് ഇ​വ നീ​ക്കം ചെ​യ്ത​ത്.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ നു​ണ​യ​നാ​യി ചി​ത്രീ​ക​രി​ച്ച പോ​സ്റ്റ​റു​ക​ൾക്കെതിരെ അന്വേഷണം. കൈ​കൂ​പ്പി നി​ൽ​ക്കു​ന്ന മോ​ദി​യു​ടെ ചി​ത്ര​വു​മാ​യി "ലൈ ലാ​മ(​നു​ണ​യ​ൻ ലാ​മ)’ എ​ന്ന ത​ല​ക്കെ​ട്ടി​ലു​ള്ള പോ​സ്റ്റ​റു​ക​ളാ​ണ് ഡ​ൽ​ഹി മ​ന്ദി​ർ മാ​ർ​ഗി​ലെ ജെ ​ബ്ലോ​ക്ക് മേ​ഖ​ല​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. പോ​സ്റ്റ​റു​ക​ൾ ക​ണ്ട​തി​നു പി​ന്നാ​ലെ ഇ​വ നീ​ക്കം ചെ​യ്തു. ബി.​ജെ​.പി പ​രാ​തി​ക്കു പി​ന്നാ​ലെ പോ​ലീ​സ് ഇ​ട​പെ​ട്ടാ​ണ് ഇ​വ നീ​ക്കം ചെ​യ്ത​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ​ർ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. പോ​സ്റ്റ​റി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. പോ​സ്റ്റ​റു​ക​ൾ ക​ണ്ടെ​ത്തി​യ പ്ര​ദേ​ശ​ത്തെ സി​.സി​.ടി.വി കാ​മ​റ​ക​ൾ പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.