LiveTV

Live

National

നടിയെ കഴുത്തറുത്ത് കൊന്ന കേസില്‍ രണ്ട് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ കുറ്റക്കാര്‍

നടിയെ കഴുത്തറുത്ത് കൊന്ന കേസില്‍ രണ്ട് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ കുറ്റക്കാര്‍
Summary
സഹപ്രവര്‍ത്തകരായിരുന്ന പ്രതികള്‍ സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് മീനാക്ഷിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു

നടി മീനാക്ഷി ഥാപ്പയെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ കുറ്റക്കാരെന്ന് കോടതി വിധിച്ചു. അമിത് ജെസ്വാള്‍, പ്രീതി സുരീന്‍ എന്നിവര്‍ കുറ്റക്കാരാണെന്നാണ് മുംബൈ സെഷന്‍സ് കോടതി വിധിച്ചത്. 2012ലാണ് സംഭവം നടന്നത്.

സഹപ്രവര്‍ത്തകരായിരുന്ന പ്രതികള്‍ സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് 2012 മാര്‍ച്ചില്‍ മീനാക്ഷിയെ അലഹബാദിലേക്ക് തട്ടിക്കൊണ്ടുപോവുകയായിരുന്നു. മീനാക്ഷിയെ മോചിപ്പിക്കണമെങ്കില്‍ 15 ലക്ഷം നല്‍കണമെന്ന് പ്രതികള്‍ അമ്മയെ വിളിച്ച് ആവശ്യപ്പെട്ടു. പൊലീസിനെ അറിയിച്ചാല്‍ മീനാക്ഷിയുടെ അശ്ലീല ദൃശ്യങ്ങള്‍ ഇന്‍റര്‍നെറ്റില്‍ അപ്‍ലോഡ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. പക്ഷേ കുടുംബം പൊലീസില്‍ പരാതി നല്‍കി.

മീനാക്ഷി അലഹബാദിലേക്ക് പോയത് അമിതിനും പ്രീതിക്കൊപ്പമാണെന്ന സുഹൃത്തിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. പണം കിട്ടില്ലെന്ന് ബോധ്യമായതോടെ മീനാക്ഷിയെ കഴുത്തറുത്ത് കൊന്നതാണെന്ന് പ്രതികള്‍ ചോദ്യംചെയ്യലില്‍ സമ്മതിച്ചു. മീനാക്ഷിയുടെ ഡെബിറ്റ് കാര്‍ഡ് കൈക്കലാക്കി പണം പിന്‍വലിക്കാനും പ്രതികള്‍ ശ്രമിച്ചിരുന്നു. അലഹബാദിലെ ഒരു വീട്ടിലെ കുടിവെള്ള ടാങ്കില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കരീന കപൂര്‍ മുഖ്യവേഷത്തില്‍ അഭിനയിച്ച ഹീറോയിനില്‍ മീനാക്ഷിയും പ്രതികളും അഭിനയിച്ചിരുന്നു.