LiveTV

Live

National

മുന്‍കൂര്‍ജാമ്യമില്ലെങ്കിലും അറസ്റ്റ് ഭീഷണിയില്ലാതെ അര്‍ണബ് സ്വതന്ത്രന്‍

മുന്‍കൂര്‍ജാമ്യമില്ലെങ്കിലും അറസ്റ്റ് ഭീഷണിയില്ലാതെ അര്‍ണബ് സ്വതന്ത്രന്‍
Summary
കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേരയാണ് ഇക്കാര്യം ആരാഞ്ഞ് പത്രസമ്മേളനം വിളിച്ചുചേര്‍ത്തത്.

ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി മുംബൈ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടും മുന്‍കൂര്‍ജാമ്യം എടുക്കാതെ സ്വതന്ത്രനായി റിപ്പബ്ളിക് ടിവി സ്ഥാപകന്‍ അര്‍ണബ് ഗോസ്വാമി. മുന്‍കൂര്‍ജാമ്യം എടുക്കാതെ സ്വതന്ത്രനായി വിഹരിക്കുന്ന അര്‍ണബിനെ അറസ്റ്റ് ചെയ്യാത്തതു എന്തുകൊണ്ടാണെന്ന് ചോദിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേരയാണ് ഇക്കാര്യം ആരാഞ്ഞ് പത്രസമ്മേളനം വിളിച്ചുചേര്‍ത്തത്.

'മഹാരാഷ്ട്രയിലെ ഇന്റീരിയർ ഡിസൈനറുടെ ആത്മഹത്യക്ക് ഉത്തരവാദിയാണെന്ന ഭാര്യയുടെ പരാതിയിൽ അര്‍ണബിനെതിരെ മുംബൈ പൊലീസ് കേസെടുത്തിട്ടുണ്ട്. പക്ഷേ കേസന്വേഷണം എവിടെ വരെയായി എന്നറിയാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമുണ്ട്. മുന്‍കൂര്‍ജാമ്യം പോലുമില്ലാതെ അര്‍ണബ് സ്വതന്ത്രനായി വിഹരിക്കുന്നത് എങ്ങനെയാണ് ? എന്തുകൊണ്ടാണ് അറസ്റ്റ് വൈകിപ്പിക്കുന്നത് ? ചാനല്‍ തലവനായ അര്‍ണബിനുള്ള സ്വാധീനമാണോ അറസ്റ്റിനും ചോദ്യംചെയ്യാന്‍ വിളിപ്പിക്കുന്നതിനും തടസം ? ഇദ്ദേഹം നിയമത്തിന് അതീതനാണോയെന്നും പവന്‍ ചോദിച്ചു. ഇതാണോ ഇവരുടെ പത്രപ്രവര്‍ത്തനവും ധാര്‍മികതയുമെന്നും പവന്‍ ആരാഞ്ഞു.

ഇന്റീരിയര്‍ ഡിസൈനറായ അന്‍വായ് നായിക്കിന്റെ ആത്മഹത്യയിലായിരുന്നു പൊലീസ് നടപടി. റിപ്പബ്ലിക് ടിവിയിലെ പ്രവൃത്തിയുമായി ബന്ധപ്പെട്ട കുടിശ്ശിക കൊടുക്കാത്തതിനാണ് അർണബിനെതിരെ ആത്മഹത്യ പ്രേരണക്കുറ്റത്തിന് കേസെടുത്തത്. അർണാബിന് പുറമെ ഐകാസ്റ്റ് സ്കൈമീഡിയയുടെ ഫിറോസ് ശൈഖ്, സ്മാർട്ട് വർക്സിന്റെ നിതേഷ് സർദ എന്നിവർക്കെതിരെയും ആത്മഹത്യ പ്രേരണക്ക് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. റിപ്പബ്ലിക് ടിവി കൊടുക്കാനുള്ള കാശ് കൊടുക്കാത്തതു കൊണ്ടാണ് തന്റെ ഭർത്താവ് അൻവായ് നായിക് ആത്മഹത്യ ചെയ്തതെന്ന് ഭാര്യ അക്ഷത പൊലീസിന് പരാതി നല്‍കിയിരുന്നു.