LiveTV

Live

National

ജിന്ന വിവാദം ആര്‍എസ്എസ് ശാഖക്ക് അനുമതി നിഷേധിച്ചതിനാലെന്ന് അലിഗഡിലെ വിദ്യാര്‍ഥികള്‍

ജിന്ന വിവാദം ആര്‍എസ്എസ് ശാഖക്ക് അനുമതി നിഷേധിച്ചതിനാലെന്ന് അലിഗഡിലെ വിദ്യാര്‍ഥികള്‍
Summary
മുഹമ്മദാലി ജിന്നയുടെ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നില്‍ ആര്‍എസ്എസിന്‍റെ രാഷ്ട്രീയ താല്‍പ്പര്യമെന്ന് അലിഗഡ് സര്‍വകലാശാല വിദ്യാര്‍ഥികള്‍

മുഹമ്മദാലി ജിന്നയുടെ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നില്‍ ആര്‍എസ്എസിന്‍റെ രാഷ്ട്രീയ താല്‍പര്യമെന്ന് അലിഗഡ് മുസ്‍ലിം സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍. ശാഖ തുടങ്ങാനുള്ള അനുമതി നിരസിച്ചതിനാലാണ് ജിന്നയുടെ ചിത്രമുയര്‍ത്തി സംഘര്‍ഷം ഉണ്ടാക്കിയതെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. അതിനിടെ സര്‍വകലാശാല വിസി ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

എഎംയുവിലെ വിദ്യാര്‍ഥി യൂണിയന്‍ ഓഫീസിലുള്ള മുഹമ്മദാലി ജിന്നയുടെ ചിത്രം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ ആയുധങ്ങളുമായി മാര്‍ച്ച് നടത്തിയത്. ഇതിനെതിരെ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത് സംഘര്‍ഷത്തിന് ഇടയാക്കി. അക്രമികള്‍ക്ക് ഒപ്പം ചേര്‍ന്ന് പോലീസ് വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദ്ദിച്ചു.

വിദ്യാര്‍ഥി പ്രതിഷേധം ക്യാംപസില്‍ അതിക്രമിച്ച് കയറിവര്‍ക്കെതിരെയാണെന്നും ജിന്നാ ചിത്രവുമായി അതിന് ബന്ധമില്ലെന്നും എഎംയു വൈസ് ചാന്‍സിലര്‍ താരിഖ് അന്‍വര്‍ പറഞ്ഞു. അക്രമികള്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ എഎംയുവിന് പുറത്തേക്കും പ്രതിഷേധം ശക്തമാകുകയാണ്.