LiveTV

Live

National

പ്രധാനമന്ത്രിയാകാന്‍ തയ്യാറാണെന്ന രാഹുലിന്‍റെ പ്രഖ്യാപനം ധാര്‍ഷ്ട്യമെന്ന് മോദി

പ്രധാനമന്ത്രിയാകാന്‍ തയ്യാറാണെന്ന രാഹുലിന്‍റെ പ്രഖ്യാപനം ധാര്‍ഷ്ട്യമെന്ന് മോദി
Summary
പക്വതയില്ലാത്ത ഒരാളെ ഇന്ത്യ അംഗീകരിക്കുമോയെന്ന് മോദി

പ്രധാനമന്ത്രിയാകാന്‍ തയ്യാറാണെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന ധാര്‍ഷ്ട്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തോട് അനുബന്ധിച്ച് ബംഗാരപേട്ടിലെ റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.

"2019ല്‍ പ്രധാനമന്ത്രിയാകുമെന്ന് അദ്ദേഹം ഉറപ്പിച്ചു കഴിഞ്ഞു. നിരവധി വര്‍ഷങ്ങളുടെ അനുഭവസമ്പത്തുള്ളവര്‍ ഉള്ളപ്പോള്‍ അവരെയെല്ലാം തള്ളി ഒരാള്‍ സ്വയം പ്രധാനമന്ത്രിയാകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് ധാര്‍ഷ്ട്യമല്ലാതെ മറ്റെന്താണ്? ഇതുപോലെ പക്വതയില്ലാത്ത ഒരാളെ ഇന്ത്യ അംഗീകരിക്കുമോ?" എന്നാണ് മോദിയുടെ ചോദ്യം.