LiveTV

Live

National

ഉത്തരേന്ത്യയിലെ പൊടിക്കാറ്റില്‍ മരണം 120 കടന്നു

ഉത്തരേന്ത്യയിലെ പൊടിക്കാറ്റില്‍ മരണം 120 കടന്നു
Summary
വരും ദിവസങ്ങളില്‍ കാറ്റ് ശക്തമാകാനിടയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു...

ഉത്തരേന്ത്യയില്‍ പൊടിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 120 കടന്നു. വരും ദിവസങ്ങളില്‍ കാറ്റ് ശക്തമാകാനിടയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉത്തര്‍പ്രദേശില്‍ പൊടിക്കാറ്റ് നാശം വിതക്കുന്നതിനിടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കര്‍ണ്ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നത് വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.

ഉത്തരേന്ത്യയിലെ പൊടിക്കാറ്റില്‍ മരണം 120 കടന്നു

ഉഷ്ണതരംഗത്തില്‍ ഉത്തേരേന്ത്യ ചുട്ടുപൊള്ളുമ്പോഴാണ് ഇരട്ടിപ്രഹരമായി പൊടിക്കാറ്റ് കൂടി വീശുന്നത്. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലാണ് കാറ്റിന്റെ ഭീഷണി. ഇതില്‍ ഉത്തര്‍പ്രദേശിലും രാജസ്ഥാനിലുമാണ് മരിച്ചവരില്‍ ഏറെയും. നിരവധി പേര്‍ക്ക് കെട്ടിടം തകര്‍ന്നും മറ്റും പരിക്കേറ്റിട്ടുണ്ട്. കാറ്റില്‍ മരവും ഇലക്ട്രിക് പോസ്റ്റുകളും കടപുഴകി വീണതോടെ പലയിടങ്ങളിലും ഗതാഗതവും തടസ്സപ്പെട്ടിരിക്കുകയാണ്.

സാധാരണഗതിയില്‍ മണ്‍സൂണിന് മുന്‍പ് ഇത്തരത്തില്‍ കാറ്റ് സാധാരണമാണെങ്കിലും ഇപ്പോഴത്തെ സ്ഥിതി അസാധാരണമാണെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് വ്യക്തമാക്കി. വരും ദിവസങ്ങളിലും പൊടിക്കാറ്റ് ശക്തിയാര്‍ജ്ജിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ചൂടുള്ള അന്തരീക്ഷത്തിന് പെട്ടെന്ന് മാറ്റം വന്നതോടെ ഇടിമിന്നല്‍ തുടര്‍ച്ചയായി ഉണ്ടാകുന്നുണ്ട്. മരണങ്ങളില്‍ പലതും ഇടിമിന്നലേറ്റുകൂടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒറ്റപ്പെട്ട മഴക്കുള്ള സാധ്യതയും ഇവിടങ്ങളില്‍ ഉണ്ട്. അതേസമയം ദുരന്തസമയത്ത് രക്ഷാപ്രവര്‍ത്തനത്തിന് ഏകോപനം നല്‍കാതെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കര്‍ണ്ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിലുള്ളത് വലിയ വിമര്‍ശനമാണ് ക്ഷണിച്ച് വരുത്തിയത്.