LiveTV

Live

National

സര്‍ക്കാര്‍ ഉദ്യോഗസ്ഥ വെടിയേറ്റ് മരിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി

സര്‍ക്കാര്‍ ഉദ്യോഗസ്ഥ വെടിയേറ്റ് മരിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി
Summary
അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ കെട്ടിടം പൊളിച്ച് നീക്കാനെത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ കെട്ടിട ഉടമ വെടിവെക്കുകയായിരുന്നു

ഹിമാചല്‍പ്രദേശില്‍ അനധികൃത ഹോട്ടല്‍ പൊളിച്ച് നീക്കാനെത്തിയ ഉദ്യോഗസ്ഥ വെടിയേറ്റ് മരിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. ഇത്തരം സംഭവങ്ങള്‍ അതീവ ഗൗരവമായെടുക്കേണ്ട കാര്യമാണെന്നും ഉത്തരവിനോടുള്ള ധിക്കാരമാണ് നടന്നതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റീസ് മദന്‍ ബി ലോക്കൂര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ് വിമര്‍ശനം നടത്തിയത്. നിങ്ങള്‍ ജനങ്ങളെ കൊന്നൊടുക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍ ഉത്തരവുകള്‍ ഞങ്ങള്‍ നിര്‍ത്താമെന്നും ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.

കോടതി ഉത്തരവിനെ തുടര്‍ന്ന് അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ കെട്ടിടം പൊളിച്ച് നീക്കാനെത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ കെട്ടിട ഉടമ വെടിവെക്കുകയായിരുന്നു.