LiveTV

Live

National

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നടുറോഡില്‍ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നടുറോഡില്‍ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചു
Summary
സംഭവത്തില്‍ 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു

ബിഹാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആറു യുവാക്കള്‍ ചേര്‍ന്ന് നടുറോഡില്‍ ബലാത്സംഗം ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ അക്രമികള്‍ തന്നെ പകര്‍ത്തി ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ബിഹാറിലെ ജെഹനാബാദില്‍ ശനിയാഴ്ചയാണ് സംഭവം. സംഭവത്തില്‍ 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് അന്വേഷണം തുടരുകയാണ്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നടുറോഡില്‍ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചു

കഴിഞ്ഞ ദിവസമാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ വലിയ രീതിയില്‍ ദൃശ്യം പ്രചരിച്ചത്. സംഭവം ശ്രദ്ധയില്‍പെട്ട പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചിരുന്നു. ദൃശ്യത്തിലുള്ള ബൈക്ക് നമ്പറിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ബൈക്ക് ഭെലാവരിലെ സിഹാതി ഗ്രാമത്തില്‍ നിന്നും കണ്ടെത്താനായി. സൈബര്‍ ക്രൈം ബ്രാഞ്ച് ദൃശ്യം പ്രചരിക്കുന്നത് തടഞ്ഞു.

ബൈക്കിലെത്തിയ 6റോളം വരുന്ന യുവാക്കള്‍ പെണ്‍കുട്ടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ശനിയാഴ്ച മുതലാണ് സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിച്ചത്. രക്ഷപ്പെടാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ യുവാക്കളില്‍ ചിലര്‍ പകര്‍ത്തുന്നതും വീഡിയോയിലുണ്ട്.