LiveTV

Live

National

കശ്മീരില്‍ മുന്‍ പിഡിപി നേതാവിനെ ഭീകരര്‍ വെടിവെച്ച് കൊന്നു

കശ്മീരില്‍ മുന്‍ പിഡിപി നേതാവിനെ ഭീകരര്‍ വെടിവെച്ച് കൊന്നു
Summary
ജമ്മു കശ്മീരില്‍ മുന്‍ പിഡിപി നേതാവ് ഗുലാം നബി പട്ടേല്‍ ഭീകരരുടെ വെടിയേറ്റ് മരിച്ചു.

ജമ്മു കശ്മീരില്‍ മുന്‍ പിഡിപി നേതാവ് ഗുലാം നബി പട്ടേല്‍ ഭീകരരുടെ വെടിയേറ്റ് മരിച്ചു. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. പുല്‍വാമ ജില്ലയിലെ രജ്പോരയില്‍ ആണ് ആക്രമണം ഉണ്ടായത്.

യാദറില്‍ നിന്നും പുല്‍വാമയിലേക്ക് സഞ്ചരിക്കവേ വാഹനത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് പട്ടേല്‍ മരിച്ചത്. സംഭവത്തില്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി അനുശോചനം രേഖപ്പെടുത്തി.