LiveTV

Live

National

ബിജെപി എംഎല്‍എയെ പ്രീതിപ്പെടുത്തിയാല്‍ ജീവന്‍ രക്ഷിക്കാമെന്ന് ക്രിമിനലിന് പൊലീസുകാരന്‍റെ സന്ദേശം; പിന്നീട് സംഭവിച്ചത്...

ബിജെപി എംഎല്‍എയെ പ്രീതിപ്പെടുത്തിയാല്‍ ജീവന്‍ രക്ഷിക്കാമെന്ന് ക്രിമിനലിന് പൊലീസുകാരന്‍റെ സന്ദേശം; പിന്നീട് സംഭവിച്ചത്...
Summary
മൌരാനിപുര്‍ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍(എസ്എച്ച്ഒ) സുനീത് കുമാര്‍ സിങും

വ്യാജ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട ഫോണ്‍ സംഭാഷണം ചോര്‍ന്നതോടെ ഉത്തര്‍പ്രദേശില്‍ പൊലീസ് ഓഫീസര്‍ക്ക് സസ്‍പെന്‍ഷന്‍. മൌരാനിപുര്‍ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍(എസ്എച്ച്ഒ) സുനീത് കുമാര്‍ സിങും നിരവധി കൊലപാതക, തട്ടിക്കൊണ്ട് പോകല്‍ കേസുകളിലെ പ്രതിയായ ലേഖരാജ് യാദവും തമ്മിലുള്ളതെന്ന് കരുതുന്ന ഫോണ്‍ സംഭാഷണമാണ് ചോര്‍ന്നത്. ഇതേത്തുടര്‍ന്ന് സുനീതിനെ സസ്പെന്‍ഡു ചെയ്യുകയായിരുന്നു.

ബിജെപി എംഎല്‍എയെ പ്രീതിപ്പെടുത്തിയാല്‍ ജീവന്‍ രക്ഷിക്കാമെന്ന് ക്രിമിനലിന് പൊലീസുകാരന്‍റെ സന്ദേശം; പിന്നീട് സംഭവിച്ചത്...

ലേഖരാജാണ് പൊലീസിന്‍റെ ഏറ്റുമുട്ടല്‍ പട്ടികയിലെ അടുത്ത ഇരയെന്നും സൂക്ഷിക്കണമെന്നുമാണ് ഫോണ്‍ സംഭാഷണത്തിന്‍റെ ചുരുക്കം. ബബിനയില്‍ നിന്നുള്ള ബിജെപി എംഎല്‍എ രാജീവ് സിങ് പരിചയെയും ത്സാന്‍സി ജില്ലാ ബിജെപി പ്രസിഡന്‍റ് സഞ്ജയ് ദുബെയെയും പ്രീതിപ്പെടുത്തിയാല്‍ പൊലീസിന്‍റെ ഹിറ്റ് ലിസ്റ്റില്‍ നിന്നും ഒഴിവാകാന്‍ കഴിയുമെന്നും ലേഖരാജിനോട് പറയുന്നതും ഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാണ്. ഈ സംഭാഷണം ചില സമൂഹ മാധ്യമങ്ങളില്‍ വന്‍ തോതില്‍ പ്രചരിച്ചതോടെയാണ് സുനീതിനെതിരെ അടിയന്തരമായി വകുപ്പ് തല നടപടിയുണ്ടായത്.

കൊലപാതകവും തട്ടിക്കൊണ്ട്പോകലും കൊള്ളയും അടക്കം 70 ഓളം കേസുകളാണ് ലേഖരാജിനെതിരെയുള്ളത്. മിക്ക കേസുകളിലും ഇയാള്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. 'സമാജ്‍വാദി സര്‍ക്കാരായിരുന്നപ്പോഴും നിങ്ങള്‍ക്ക് ജയിലില്‍ പോകേണ്ടി വന്നിട്ടുണ്ട്. 60 ഓളം കേസുകളാണ് നിങ്ങള്‍ക്കെതിരെ നിലവിലുള്ളത്. ഏറ്റുമുട്ടലില്‍ നിങ്ങളെ കൊല്ലാന്‍ ഇതുതന്നെ ധാരാളം. നിങ്ങളും നിങ്ങളുടെ ഗുണ്ടകളും കൊല്ലപ്പെടും. അത് ഒഴിവാക്കണമെങ്കില്‍ നിങ്ങള്‍ ബിജെപി നേതാക്കളെ കാണണം' - ഇതായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്. ഏതായാലും സംഭവത്തേക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതേസമയം, പ്രാദേശിക രാഷ്ട്രീയ നേതാക്കളും പൊലീസും ചേര്‍ന്ന് വ്യാജ ഏറ്റുമുട്ടലുകള്‍ സൃഷ്ടിക്കുന്നുണ്ടെന്ന ആരോപണം സംസ്ഥാന പൊലീസ് മേധാവി നിഷേധിച്ചു.