LiveTV

Live

National

ഉന്നാവോ ബലാത്സംഗം: ഒരു ഗ്രാമത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി ബിജെപി എംഎല്‍എയുടെ ഗുണ്ടകള്‍

ഉന്നാവോ ബലാത്സംഗം: ഒരു ഗ്രാമത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി ബിജെപി എംഎല്‍എയുടെ ഗുണ്ടകള്‍
Summary
ഒരു ഗ്രാമത്തെ മുഴുവന്‍ നിശബ്ദമാക്കാനുള്ള ശ്രമമാണ് ബിജെപി എംഎല്‍എയുടെ ഗുണ്ടകള്‍ നടത്തുന്നതെന്ന് ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാര്‍ അറസ്റ്റിലായതിന് പിന്നാലെ ഉന്നാവോയെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി ഗുണ്ടാവിളയാട്ടം. ഒരു ഗ്രാമത്തെ മുഴുവന്‍ നിശബ്ദമാക്കാനുള്ള ശ്രമമാണ് ബിജെപി എംഎല്‍എയുടെ ഗുണ്ടകള്‍ നടത്തുന്നതെന്ന് ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു.

സംഭവത്തെക്കുറിച്ച് ഒരക്ഷരം മിണ്ടരുതെന്നാണ് സെന്‍ഗാറിന്‍റെ ഗുണ്ടകളുടെ ഭീഷണി. സെന്‍ഗാറിന്‍റെ ക്രൂരതയെ കുറിച്ച് ശബ്ദമുയര്‍ത്തിയ രണ്ട് പേരെ കാണാതായെന്നും ആരോപണമുണ്ട്. എതിര്‍ക്കുന്നവര്‍ കടുത്ത പ്രത്യാഘാതം ഏറ്റുവാങ്ങുമെന്ന് ഭീഷണിപ്പെടുത്തിയ ഗുണ്ടകള്‍ ചിലരോട് ഗ്രാമം വിട്ടുപോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇരയുടെ ബന്ധുക്കള്‍ പറഞ്ഞു.

ഉന്നാവോ ബലാത്സംഗവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് സെന്‍ഗാറിനെ സിബിഐ അറസ്റ്റ് ചെയ്തത്. പിന്നീട് കോടതി സെന്‍ഗാറിനെ ഏഴു ദിവസത്തേക്ക് സിബിഐ കസ്റ്റഡിയില്‍ വിടുകയും ചെയ്തു. സെന്‍ഗാറിനെതിരെ പരാതി ഉയര്‍ന്നിട്ടും ഉത്തര്‍പ്രദേശ് സര്‍ക്കാരും സംസ്ഥാന പൊലീസും നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് കടുത്ത വിമര്‍ശവുമായി അലഹബാദ് ഹൈക്കോടതി രംഗത്തുവന്നിരുന്നു. ഇതേത്തുടര്‍ന്ന് കേസ് സിബിഐക്ക് കൈമാറുകയായിരുന്നു. യുപി പൊലീസിനെതിരെ വ്യാപക പ്രതിഷേധമാണ് ആഞ്ഞടിച്ചത്.